OVS - Latest NewsOVS-Kerala News

പ്രസിദ്ധമായ  പഴഞ്ഞി പള്ളി  പെരുന്നാളിന് തുടക്കമായി 

തൃശ്ശൂർ : മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പ്രസിദ്ധവും കുന്നംകുളം ഭദ്രാസനത്തിലെ പ്രധാനപ്പെട്ട ദേവാലയവുമായ  പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവായുടെ 333-മത്  ഓർമ്മപ്പെരുന്നാൾ തുടക്കമായി. പെരുന്നാളിന് തുടക്കം കുറച്ചു അഹമ്മദാബാദ് ഭദ്രാസനാധിപനും കുന്നംകുളം ഭദ്രാസന  സഹായ മെത്രാപ്പോലീത്തയുമായ ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ്‌ കൊടിയേറ്റ് നിർവഹിച്ചു. വികാരി ഫാ.ജോസഫ് ചെറുവത്തൂർ,സഹ വികാരി ഫാ.ഗീവർഗീസ് വർഗ്ഗീസ്, ട്രസ്റ്റി സുമേഷ് പി വിൽസൺ,സെക്രട്ടറി അനീഷ് സി ജോർജ് പള്ളി  കമ്മിറ്റി അംഗങ്ങൾ സന്നിഹിതരായിരുന്നു.

ഒക്ടോബർ രണ്ടിനും മൂന്നിനുമാണു പെരുന്നാൾ. പെരുന്നാൾ ശുശ്രൂഷകൾക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പ്രധാന കാർമ്മീകത്വത്തിൽ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഇടുക്കി ഭദ്രാസനാധിപൻ യൂഹാനോൻ മാർ തേവോദോറോസ്  കാർമ്മികത്വം  വഹിക്കും. അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം, പൊതുസദ്യ എന്നിവയും ഉണ്ടാകും.

സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ നവീകരണത്തിന്റെ ഭാഗമായി നിർത്തിവച്ച ശുശ്രൂഷകൾ പുനരാരംഭിച്ചു. കഴിഞ്ഞ നവംബറിൽ പള്ളിയുടെ സ്ഥാപന പെരുന്നാളിനുശേഷമാണു പള്ളിയുടെ നവീകരണം തുടങ്ങിയത്. ശുശ്രൂഷകൾ മുഴുവൻ വലിയ പള്ളിയിലാണു നടന്നുവന്നിരുന്നത്. പരിശുദ്ധ യെൽദോ മാർ ബസേലിയോസിന്റെ(മുത്തപ്പൻ) ഓർമപ്പെരുന്നാളിനോടനുബന്ധിച്ചാണു പള്ളിയിൽ ശുശ്രൂഷകൾ പുനരാരംഭിക്കുന്നത്.ഓർമപ്പെരുന്നാളിനും നവംബറിൽ നടക്കുന്ന സ്ഥാപന പെരുന്നാളിനുംശേഷം വീണ്ടും നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in