OVS - ArticlesOVS - Latest NewsOVS-Kerala News

പരിസ്ഥിതി സൗഹൃദ സംസ്ക്കാരം മനുഷ്യൻറെ ജീവിക്കാൻ ഉള്ള അവകാശം ചോദ്യം ചെയ്യുന്നത് ആകരുത്

വളരെ കുറച്ചു നാളുകൾ മാത്രമേ ആയിട്ടുള്ളു ഞാൻ ഹൈറേഞ്ചിലെ എൻറെ ജനത്തോട് ഒപ്പം വാസം ആരംഭിച്ചിട്ട്… ഒരു കുട്ടനാടിന്റെയും അപ്പർ കുട്ടനാടിന്റെയും മധ്യതിരുവിതാം കൂറിന്റെയും ഒക്കെ സംസ്ക്കാരവും ജീവിത ശൈലി അടുത്തറിഞ്ഞു ജീവിച്ച എനിക്ക് ഈ പുതിയ സാഹചര്യത്തിൽ ജീവിക്കുന്നത് ഒരു പുതുമയോട് ആണ് നോക്കി കാണുന്നത്… അതുകൊണ്ടു തന്നെ ഇവിടുത്തെ സംസ്ക്കാരവും ജീവിത രീതികളും, സാഹചര്യവും പഠിക്കുവാൻ ഉള്ള ശ്രമം ആരംഭിച്ചു എന്ന് തന്നെ പറയാം… ബഫർ സോൺ വളരെ കാലങ്ങളായി എൻറെ ശ്രദ്ധയിൽ പെട്ടതും, വായിച്ചിട്ടുള്ളതുമായ വിഷയം ആണ് എങ്കിലും സുൽത്താൻ ബത്തേരി ഭദ്രാസന ചുമതല ലഭിച്ചത് മുതലാണ് ഈ വിഷയം കൂടുതൽ അറിയുവാൻ ശ്രമിച്ചത്. വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ഉള്ള പ്രവർത്തനങ്ങൾ വനത്തിന്റെ ആവാസ വ്യവസ്ഥക്ക് ദോഷകരമായി ഭവിക്കും. എന്നതിനാൽ അത് ഉണ്ടാകാതെയിരിക്കുവാൻ വനത്തിനും അതിനു അടുത്ത് വരുന്ന നിശ്ചിത വിസ്തീർണ്ണമുള്ള സ്ഥലങ്ങളും പരിസ്ഥിതി ലോല പ്രദേശങ്ങള ആയി കണക്കാക്കുന്നു. ഇതിനെ ബഫർ സോൺ അഥവാ ഇക്കോ സെൻസിറ്റിവ് സോൺ എന്ന് വിളിക്കുന്നത്. ഈ വിഷയത്തെ സംബന്ധിച്ചു ഒരു പ്രതികരണം ഇതിനോട് അകം തന്നെ നടത്തിയുരുന്നു.

എന്നാൽ കാട്ടാന നഗര പ്രദേശങ്ങളിൽ ഇറങ്ങി നാട്ടിൽ ഭീതി പരത്തുകയും, ജനങ്ങളുടെ ജീവനും, സ്വത്ത്നും ഭീഷണിയായി മുഴക്കുകയും ചെയ്‌ത സാഹചര്യത്തിൽ പ്രതികരിക്കാതെ നിവർത്തി ഇല്ലാത്തത് കൊണ്ടാണ് .ഈ എഴുത്തിന് ഞാൻ മുതിർന്നത് ഇത് ഒരു ഒറ്റപ്പെട്ട സംഭവം ആയി കാണുവാൻ കഴിയുകയില്ല. പരിസ്ഥിതി സൗഹൃദം സംസ്ക്കാരം വളരെ ആവശ്യമാണ് എന്നാൽ അത് സാധാരണക്കാരന്റെ ജീവൻ തുലാസിൽ നിർത്തി ആവരുത്.. അന്നത്തെ അന്നത്തിന് പാടുപെടുന്ന മനുഷ്യരുടെ ജീവിത സാഹചര്യത്തെ കണ്ടില്ല എന്ന് നടിച്ചു ജനാധിപത്യ സർക്കാരുകൾക്ക് മുന്നോട്ട് പോകുവാൻ ആവില്ല.. നഗരസഭയിലെ പത്ത് വാർഡുകളിൽ ഇപ്പോൾ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നു.. കൃഷിയിൽ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒരു ജനതയുടെ ജീവിക്കാൻ ഉള്ള അവകാശത്തെ ചില നയങ്ങളുടെ പേരിൽ ഇല്ലായ്‌മ ചെയ്യുമ്പോൾ അത് കണ്ടു നിസംഗതയോട് ഇരിക്കുവാൻ കഴിയില്ല.. വന്യ ജീവികളുടെ സംരക്ഷണം ഉറപ്പു വരുത്തുവാൻ അധികൃതർ ശ്രദ്ധിക്കുമ്പോൾ സ്വതത്രമായി കൃഷി ചെയ്യാനോ, ഭയം കൂടതെ കിടന്ന് ഉറങ്ങാനോ, പേടി കൂടാതെ പുറത്ത് ഇറങ്ങുവാനോ കഴിയാതെ ജീവിക്കുന്ന മനുഷ്യരെ പറ്റി മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണ്.. വന മേഖല സംരക്ഷിക്കുന്നതോട് ഒപ്പം പാവപെട്ട ജനത്തിന്റെ സ്വത്തിനും ജീവനും  സംരക്ഷണം നൽകുവാൻ സർക്കാരുകൾക്ക് ഉത്തരവാദിത്വം ഉണ്ട്. 2011 ൽ പുറത്തിറക്കിയ സർക്കാർ ഉത്തരവ് പുനപരിശോധിക്കേണ്ടത് ഈ വിഷയത്തോട് കൂടെ വളരെ അനിവാര്യമായിരിക്കുന്നു. മലയോര മേഖലയെ ആകെ ആശങ്കയിൽ ആക്കുന്ന എല്ലാ നടപടികളും നിർത്തിവെച്ചു ചർച്ചയിലൂടെ പ്രശ്‌നം രമ്യമായി പരിഹരിക്കുവാൻ ഉത്തരവാദിത്വ പെട്ടവർ ശ്രമിക്കണം… ഈ വിഷയത്തിൽ ജനത്തോട് ഒപ്പം അല്ലാതെ ചിന്തിക്കുവാൻ ബലഹീനനായ എനിക്കും ആവില്ല.

സ്നേഹത്തോടെ,

ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത.

error: Thank you for visiting : www.ovsonline.in