പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ ചരമ സുവർണ്ണ ജൂബിലി ഓര്‍മ്മപ്പെരുനാള്‍ തുടങ്ങി
കണ്ടനാട് കർമ്മേൽ ദയറായിൽ കബറടങ്ങിയിരിക്കുന്ന പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും സ്ലീബാദാസ സമൂഹം സ്ഥാപകനും, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിജാതീയരുടെ അപ്പോസ്തോലൻ, മലങ്കര ഗാന്ധി എന്നീ നാമങ്ങളാൽ ജന ഹൃദയങ്ങളിൽ സ്ഥാനം നേടിയ പുണ്യശ്ലോക നായ പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ 50 മത് ഓർമ്മ പ്പെരുന്നാൾ (ചരമ സുവർണ്ണ ജൂബിലി) ആഘോഷങ്ങൾക്ക് ജനുവരി 28ന് കൊടിയേറി. രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരവും, 8 മണിക്ക് വി.കുർബ്ബാനയും തുടർന്ന് പെരുന്നാൾ കൊടിയേറ്റും നടന്നു. നോർത്ത് ഈസ്റ്റ് അമേരിക്ക ഭദ്രാസനാധിപൻ അഭി.സഖറിയാസ് മാർ നിക്കോളോവോസ് തിരുമനസുകൊണ്ട് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
പെരുന്നാൾ ശുശ്രൂഷകൾക്ക് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരി. ബസ്സേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും, അഭിവന്ദ്യപിതാക്കന്മാരായ ഡോ: തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്താ, അഭി.സഖറിയാ മാർ അന്തോണിയോസ് മെത്രാപ്പോലീത്താ, അഭി.ഡോ മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്താ, അഭി. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ, അഭി.മാത്യൂസ് മാർ തേവേദോസിയോസ് മെത്രാപ്പോലീത്താ, അഭി.ജോഷ്വാ മാർ നിക്കോദീമോസ് മെത്രാപ്പോലീത്താ എന്നിവർ സഹകാർമ്മികരാകും.