OVS - Latest NewsOVS-Kerala News

കോവിഡാനന്തര ക്രൈസ്തവ ജീവിതത്തില്‍ ബസ്‌ക്യോമ്മാമാര്‍ സാക്ഷികളാകുക

പരുമല : അഖില മലങ്കര ഓര്‍ത്തഡോക്‌സ് ബസ്‌ക്യോമ്മോ അസ്സോസ്സിയേഷന്‍ ഏകദിന സമ്മേളനം അഭി. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ കോവിഡാനന്തര ജീവിതത്തില്‍ സാക്ഷികളായി ജീവിക്കുവാന്‍ ബസ്‌ക്യോമ്മാമാര്‍ക്ക് സാധിക്കണമെന്ന് തിരുമേനി ഉദ്‌ബോധിപ്പിച്ചു. പ്രസ്ഥാനം പ്രഡിന്റ് അഭി.ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. അഭി. സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. വൈദികട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍ അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം എന്നിവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് ഫാ.ശമുവേല്‍ മാത്യു, പരുമല സെമിനാരി മാനേജര്‍ ഫാ.കെ.വി.പോള്‍ റമ്പാന്‍, ബേബിക്കുട്ടി തരകന്‍, സാറാമ്മ കുറിയാക്കോസ്, മെര്‍ലിന്‍ റ്റി. ബിജു, ജനറല്‍ സെക്രട്ടറി ജെസി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

error: Thank you for visiting : www.ovsonline.in