അൽഐൻ∙ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തെ ഹരിതാഭമാക്കി പരിസ്ഥിതി കൂട്ടായ്മ
75ലേറെ ഇനം പഴം, പച്ചക്കറി, ഔഷധ സസ്യങ്ങൾ നട്ടാണു പ്രകൃതിക്കു കുട പിടിച്ചത്. മാവ്, പേര, പപ്പായ, മുരിങ്ങ, ഞാവൽ, നാരങ്ങ, കറിവേപ്പില, കശുമാവ്, നെല്ലിക്ക, ചാമ്പയ്ക്ക, മുന്തിരി, പാഷൻഫ്രൂട്ട്, നോനി, അവൊക്കാഡൊ, ആത്തയ്ക്ക, അഗത്തി ചീര, അത്തി, ചോളം, മഞ്ഞൾ, പുളി, മാതള നാരങ്ങ, തെങ്ങ്, വാഴ, കോവൽ, കാച്ചിൽ, പയർ, വഴുതന, വെണ്ട, പച്ചമുളക്, ചീര, കരിമ്പ്, പടവലം, പാവയ്ക്ക, തക്കാളി, നെല്ല്, ഉള്ളി, സാമ്പാർ ചീര, ബ്രഹ്മി, മായൻ ചീര, പനിക്കൂർക്ക, ആഫ്രിക്കൻ തുളസി, മൾബറി, ചെമ്പരത്തി, നിത്യവഴുതനങ്ങ, ഒലിവ്, കപ്പ, കുടപ്പന, ആര്യവേപ്പ്, തുളസി, സൂര്യകാന്തി, മുല്ല, റോസ്, ഗാഫ്, ഈന്തപ്പന, ബൊവാബാബ്, അർഗാനിയ, കുന്തിരിക്കം, കറ്റാർ വാഴ, ആൽമരം, ബോഗൈൻ വില്ല എന്നിവയാണ് ദേവാലയാങ്കണത്തിന് ഹരിതക്കാഴ്ച ഒരുക്കുന്നത്.
ചിട്ടയായ പ്രവർത്തനങ്ങളിലൂടെ സഭാംഗങ്ങൾ ഒത്തൊരുമിച്ചപ്പോൾ മരുപ്രദേശത്ത് പച്ചപ്പുനിറഞ്ഞു. നാടൻ കപ്പ (കൊള്ളി) നട്ടപ്പോൾ 25 കിലോയിലധികം ഫലം ലഭിച്ചതോടെ കൂട്ടായ്മയുടെ കൃഷിയാവേശം പടർന്നുപന്തലിച്ചു. തുടർന്ന് പഴം, പച്ചക്കറി കൃഷി വിപുലമാക്കുകയായിരുന്നു. 160 മുരിങ്ങ നട്ട് ആറാം മാസം വിളവെടുത്തു. കൂടുതൽ പരീക്ഷണം നടത്താനുള്ള തയാറെടുപ്പിലാണ് കൂട്ടായ്മ.