വിനീത് വിഷ്ണുവിന് കൈത്താങ്ങായി പരിശുദ്ധ കാതോലിക്കാ ബാവാ
വൈക്കം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ മറവൻതുരുത്ത് സ്വദേശി വിനീത് വിഷ്ണുവിന്‍റെ ചികിത്സയ്ക്ക് സഹായവുമായി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. 2014-ൽ സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ മിനിലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിനീതിന്‍റെ ഇടുപ്പെല്ലും വലതു കാലിന്‍റെ തുടയെല്ലും തകർന്നു. ഇടതു കാലിന്‍റെ മുട്ടിന് താഴെ ഒടിവ് സംഭവിക്കുകയും ചെയ്തിരുന്നു. ഇടുപ്പെല്ല് മാറ്റി വയ്ക്കുന്നതിന് ആവശ്യമായ തുക പരിശുദ്ധ കാതോലിക്കാബാവാ എറണാകുളം ജനറല്‍ ആശുപത്രിക്ക് കൈമാറി.