Ancient ParishesOVS - Latest News

ചരിത്ര സത്യങ്ങളെ വക്രീകരിക്കുമ്പോള്‍

അങ്കമാലിയില്‍ കൂനന്‍ കുരിശിന് മുമ്പ് സ്ഥാപിതമായത് എന്നവകാശപ്പെടുന്ന 3 പള്ളികളാണുള്ളത്. ഒന്ന് മലങ്കര സഭയുടെ കൈവശമുള്ള അങ്കമാലി മര്‍ത്തമറിയം പള്ളി. രണ്ട് അങ്കമാലി സീറോ മലബാർ സഭയുടെ കയ്യിലുള്ള പുത്തന്‍പള്ളി, മൂന്ന് സീറോ മലബാറിൻ്റെ തന്നെ കയ്യിലുള്ള ഇപ്പോള്‍ ബസലിക്ക ആയ സെന്റ് ജോര്‍ജ് പള്ളി.

ഇതില്‍ മലങ്കര സഭയുടെ മര്‍ത്തമറിയം പള്ളി അഞ്ചാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ടു എന്ന് മലങ്കര സഭ അവകാശപ്പെടുന്നു. സീറോ മലബാർ സഭയുടെ ബസലിക്ക അഞ്ചാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ടു എന്ന് സീറോ മലബാർ സഭയും അവകാശപ്പെടുന്നു.

അങ്കമാലിയില്‍ പോയവര്‍ക്കറിയാം ഈ നാലാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ടു എന്നവകാശപ്പെടുന്ന ഈ രണ്ടു പള്ളിയുടെയും അതിര്‍ ഒന്നാണ്. അതായത് ഒരു മതിലിൻ്റെ ദൂരമേയുള്ളൂ ഈ രണ്ട് പള്ളികളും തമ്മില്‍. നാലാം നൂറ്റാണ്ടില്‍ ഇവിടെ രണ്ട് സഭയില്ലല്ലോ. അപ്പോള്‍ തന്നെ ഒരേ അതിരില്‍ മലങ്കര സഭയുടെ രണ്ട് പള്ളികള്‍ ഒരിക്കലും വരില്ല. അപ്പോൾ അതില്‍ ഒരു പള്ളി സഭയിലെ പിളര്‍പ്പിനു ശേഷം മാത്രം സ്ഥാപിതമായതാണെന്നതാണ് വാസ്തവം.

ഏതാണ് പിളര്‍പ്പിനു ശേഷം സ്ഥാപിതമായ പള്ളി ഏതാണ് തലപ്പള്ളി. സഭയൊന്നായിരുന്നപ്പോളുള്ള മലങ്കര മൂപ്പന്‍ ഗീവര്‍ഗീസ് അര്‍ക്കദയാക്കോനെ കബറടക്കിയത് അങ്കമാലി മര്‍ത്തമറിയം പള്ളിയിലാണ്, അപ്പോള്‍ മര്‍ത്തമറിയം പള്ളി പിളര്‍പ്പിനു മുമ്പ് തന്നെ ഉള്ള പള്ളിയാണ്. അതായതു പിളര്‍പ്പിനു ശേഷമാണ് ബസലിക്ക ഉണ്ടായത്. 10 കിലോമീറ്റര്‍ പരിധിയില്‍ ഒരേ സഭയുടെ രണ്ട് പള്ളികള്‍ സ്ഥാപിക്കാന്‍ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പോലും ആയിട്ടില്ല എന്നുള്ള യാഥാർഥ്യം ഓർക്കണം.

എന്നാല്‍ റോമന്‍ സുറിയാനി ചരിത്ര രചയിതാക്കള്‍ പതിനേഴാം നൂറ്റാണ്ടില്‍ സ്ഥാപിതമായ അങ്കമാലി ബസലിക്ക പള്ളിയെ അഞ്ചാം നൂറ്റാണ്ടിലാക്കി മാറ്റിയെഴുതി. ഇപ്രകാരമാണ് റോമന്‍ കത്തോലിക്കരുടെ പഴയപള്ളികള്‍ എന്നവകാശപ്പെടുന്ന പല പള്ളികളുടെയും ചരിത്രം.

error: Thank you for visiting : www.ovsonline.in