OVS - Latest NewsOVS-Kerala News

സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഉപ്പുതറ :- വി. ദേവാലയ കൂദാശയും പെരുന്നാളും

കർത്താവിൽ പ്രിയരെ

ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റ മേഖലയായ ഉപ്പു തറയിലെ മലങ്കര ഓർത്തഡോക്സ് സഭാമക്കൾ മലയും പുഴയും കടന്ന് കാതങ്ങൾ സഞ്ചരിച്ച് ആരാധനകളിൽ പങ്കെടുക്കുകയും പരിശുദ്ധ സഭയുടെ കാതലായ വിശ്വാസവും പാരമ്പര്യവും കാത്ത് സംരക്ഷിക്കും ചെയ്തിരുന്നു. എകദേശം 40 വർഷങ്ങൾക്ക് മുൻപ് സ്വന്തം ദേശത്ത് ഒരു ദേവാലയം നിർമ്മിക്കുവാൻ ആഗ്രഹിക്കുകയും പരിശുദ്ധ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവ തിരുമേനിയുടെയും ഭാഗ്യസ്മരണാർഹനായ അഭി ഡോ ഗീവറുഗീസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെയും അനുഗ്രഹാശിസ്സുകളോടെ ദേവാലയ നിർമ്മാണം ആരംഭിക്കുകയും 1982 ൽ ഭാഗ്യസ്മരണാർഹനായ അഭി മാത്യൂസ് മാർ ബർണബാസ് തിരുമനസ്സിലെ മുഖ്യ കാർമ്മികത്വത്തിൽ വി. ദേവാലയ കൂദാശ നിർവ്വഹിക്കുകയും ചെയ്തു. കാലപ്പഴക്കത്തിൽ ഈ ദേവാലയം ജീർണ്ണാവസ്ഥയിൽ എത്തുകയും ആരാധനയ്ക്കെത്തുന്നവർക്കുള്ള സ്ഥല സൗകര്യം ഇല്ലാതാകുകയും ചെയ്തു. മലയോര ഹൈവേയുടെ വികസനത്തിന്റെ ഭാഗമായി ദേവാലയം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പുതിയ സ്ഥലത്ത് പുതിയ ദേവാലയം നിർമ്മിക്കുവാൻ നിർബ്ബന്ധിതരാകുകയും ചെയ്തു. കോവി ഡ് – 19 പ്രതിസന്ധിയിൽ വിവിധ ദേവാലയങ്ങളുടെ സഹായത്തോടും പരി.സഭാമക്കളുടെ അകമഴിഞ്ഞ സഹായത്തോടും ജാതി മത ഭേദമന്യേയുള്ള സുമനസുകളുടെ സഹായത്തോടും കൂടെ ഈ ദേവാലയ നിർമ്മാണം പൂർത്തിയാക്കുവാൻ സാധിച്ചു. ദേവാലയ കൂദാശ 2022 ജനുവരി 19, 20 (ബുധൻ, വ്യാഴം) തീയതികളിൽ മലങ്കര സഭയുടെ പരമാധ്യക്ഷൻ പരി. മോറാൻ മാർ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിലും അഭിവന്ദ്യ മാത്യൂസ് മാർ തേവോദോസിയോസ് തിരുമേനിയുടെയും അഭിവന്ദ്യ .ഡോ.യൂഹാനോൻ മാർ ദീയസ് കോറോസ് തിരുമേനിയുടെയും അഭിവന്ദ്യ ഡോ . ജോഷ്വാ മാർ നിക്കോദിമോസ് തിരുമേനിയുടെയും സഹകാർമ്മികത്വത്തിലും കോവി ഡ് – 19 പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നടത്തുവാൻ കർത്താവിൽ ശരണപ്പെടുന്നു

ഈ ദേവാലയത്തിനു വേണ്ടി അദ്ധ്വാനിച്ച് ദൈവ സന്നിധിയിലേക്ക് കടന്നുപോയവരെ നന്ദിയോടെ സ്മരിക്കുന്നു

പുതിയ ദേവാലയം കൂദാശ ചെയ്ത് നാടിന്റെ നൻമയ്ക്കായി സമർപ്പിക്കുന്ന ശുശ്രൂഷയിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ എവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു

എന്ന് ഇടവകയ്ക്കു വേണ്ടി

ഫാ സാജോ ജോഷ്വാ മാത്യു , തണ്ടാശ്ശേരിൽ

(വികാരി )

സ്കറിയ യോഹന്നാൻ പാല ക്കുഴിയിൽ (ട്രസ്റ്റി )

എം എം ലൂക്കോസ് മണ്ണാറോട്ട്(സെക്രട്ടറി)

error: Thank you for visiting : www.ovsonline.in