ഇ.അഹമ്മദ് എംപിയുടെ നിര്യാണത്തിൽ പരിശുദ്ധ കാതോലിക്കാ ബാവ അനുശോചനം രേഖപ്പെടുത്തി
കോട്ടയം: നിയമസഭാംഗം, സംസ്ഥാനമന്ത്രി, ലോക്സഭാംഗം, കേന്ദ്രമന്ത്രി എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിക്കുകയും അന്തര്‍ദേശീയ രംഗത്ത് ഇന്ത്യയുടെ സ്വരമായി മാറുകയും ചെയ്ത മതേതരത്വത്തിന്‍റെ സൗമ്യനായ വക്തവായിരുന്നു അന്തരിച്ച ഇ. അഹമ്മദ് എന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.