പെരുന്നാൾ ആഘോഷങ്ങൾ ചുരുക്കി; കിട്ടിയ പണം കൊണ്ടു 2 വീടുകളൊരുക്കി
പിറവം∙ സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിൽ (വലിയ പള്ളി) പെരുന്നാൾ ആഘോഷങ്ങൾ ചുരുക്കിയതിലൂടെ സമാഹരിച്ച തുക ഉപയോഗിച്ചു പൂർത്തിയാക്കിയ വീടുകളുടെ സമർപ്പണം മെത്രാപ്പോലീത്തമാരായ ഡോ.തോമസ് മാർ അത്തനാസിയോസും, യൂഹാനോൻ മാർ പോളികാർപ്പോസും ചേർന്നു നിർവഹിച്ചു. 20 ലക്ഷം രൂപ ചെലവിട്ട് 700 ചതുരശ്ര അടി വിസ്തൃതിയുള്ള 2 വീടുകളാണു നിർമിച്ചത്.
വികാരി ഫാ. സ്കറിയ വട്ടക്കാട്ടിൽ, സഹവികാരിമാരായ ഫാ. മാത്യൂസ് വാതക്കാട്ടിൽ, ഫാ.മാത്യൂസ് കാഞ്ഞിരംപാറ, ഫാ.ഏലിയാസ് ചെറുകാട്, ഭാരവാഹികളായ ബാബു മങ്കിടി, ജോൺ പി.ജേക്കബ്, സ്റ്റാൻലി പി.വർക്കി, സിജു ഒൗസേഫ്, ജോയി ലാക്നോ, ജെബി കാരിത്തടം, ബോസ് വാതക്കാട്ടിൽ, തമ്പി തെക്കുംമറ്റം, വർഗീസുകുട്ടി ചാലപ്പുറം, ജിനോ കൊമ്പനാൽ, ജോയി തെന്നശേരി എന്നിവർ പ്രസംഗിച്ചു.