മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷ സ്ഥാനത്തേക്ക് ഉള്ള നാമനിർദേശ പത്രികകൾ ട്രൈബ്യൂണൽ അംഗീകരിച്ചു
കോട്ടയം : പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിൻഗാമിയുടെ സ്ഥാനത്തേക്കുള്ള നാമനിർദേശ പത്രികകൾ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ട്രൈബ്യൂണൽ പരിശോധിച്ച് സാധുവാണെന്ന് കണ്ട് ആയത് സ്വീകരിച്ചു.മലങ്കര മെത്രാപ്പോലീത്തായുടെയും കാതോലിക്കായുടെയും പിൻഗാമിയുടെ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് കുറ്റമറ്റതായും സുതാര്യമായും നടത്തുന്നതു വേണ്ടി പ്രവർത്തിച്ച ട്രൈബ്യൂണൽ അംഗങ്ങളോടുള്ള അഭിനന്ദനങ്ങളും അനുമോദനങ്ങളും പരിശുദ്ധ സഭയ്ക്ക് വേണ്ടി വൈദിക ട്രസ്റ്റി ഫാ.ഡോ. എം. ഒ. ജോൺ നേരിട്ടെത്തി അറിയിച്ചു.
സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ട്രൈബ്യൂണൽ അധ്യക്ഷൻ അഭി. ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ ട്രൈബ്യൂണൽ അംഗങ്ങളായ റവ.ഫാ പി.കെ സഖറിയാ പെരിയോർമറ്റം, അഡ്വ. മാത്യൂസ് മഠത്തേത്ത്, ശ്രീ.തോമസ് ജോൺ , അഡ്വ. ഡോ. മത്തായി മാമ്പള്ളി എന്നിവർ ചേർന്നാണ് പത്രികകൾ പരിശോധിച്ചത്.
നാമനിർദേശ പത്രികകൾ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ നടപടി ചട്ടങ്ങൾക്ക് അനുസൃതമാണെന്നും ആയത് നിർദിഷ്ഠ ഫോറത്തിലാണെന്നും ട്രൈബ്യൂണൽ വിലയരുത്തി. അഭി.ഡോ.മാത്യൂസ് മാർ സേവേറിയോസ് തിരുമേനിക്ക് വേണ്ടി മൂന്ന് നാമനിർദേശ പാത്രികകളാണ് സമർപ്പിക്കപ്പെട്ടിരുന്നത്.