മലങ്കര അസോസിയേഷന്‍ സെക്രട്ടറി തിരഞ്ഞെടുപ്പ് : ക്രമീകരണം പൂര്‍ത്തിയാകുന്നു
കൊച്ചി : അടുത്ത അഞ്ചു വര്‍ഷത്തേയ്ക്കുള്ള സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനുള്ള മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയുടെ ആദ്യ യോഗം ഏപ്രില്‍ നാലിന് രാവിലെ പത്ത് മണി മുതല്‍ കോട്ടയത്ത് പഴയ സെമിനാരിയില്‍ ചേരും.ഇത്തവണ തിരെഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ സീരിയല്‍ നബര്‍ ഉണ്ടാവുകയില്ലെന്ന് അറിയുന്നു.മുന്‍ വര്‍ഷങ്ങളില്‍ ഇത് പരാതികള്‍ക്ക് ഇട നല്കിയിരിന്നു.അംഗങ്ങള്‍ക്ക് ആശങ്കള്‍ കൂടാതെ വോട്ട് ചെയ്യാനുള്ള സാഹചര്യം ഇതിലൂടെ സംജാതമായതായി വിലയിരുത്തപ്പെടുന്നു.
മലങ്കര അസോസിയേഷന്‍ പ്രസിഡന്റുമായ മലങ്കര മെത്രാപ്പോലീത്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ കോട്ടയം മെഡിക്കൽ കൊളേജ് സൈക്യാട്രി വിഭാഗം മേധാവിയും മുന്‍ സഭാ മാനേജിങ് കമ്മിറ്റി അംഗവും ആയിരുന്ന ഡോ.വര്‍ഗീസ് പുന്നൂസിനെ ആണ് വരണാധികാരിയായി നിയമിച്ചിരിക്കുന്നത്.സെക്രട്ടറി തിരെഞ്ഞെടുപ്പില്‍ മൊത്തം 208 പേര്‍ക്കാണ് വോട്ട് അവകാശം.നിലവിലെ സെക്രട്ടറി ഡോ.ജോര്‍ജ് ജോസഫ്,അഡ്വ.ബിജു ഉമ്മന്‍,ബാബുജി ഈശോ എന്നിവരാണ് സ്ഥാനാര്‍ഥികളായി രംഗത്തുള്ളത്.