ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ 25-മത് മെത്രാഭിഷേക വാർഷികം യു.എ.ഇയിൽ ആഘോഷിച്ചു
അൽ-ഐൻ : കണ്ടനാട് വെസ്റ്റ് ഭദ്രാസന അധിപനും പരിശുദ്ധ സഭയുടെ സുന്നഹദോസ് സെക്രട്ടറിയുമായ ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേകത്തിന്റെ 25-മത് വാർഷികം യു.എ.ഇയിൽ ആഘോഷിച്ചു. കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിൽ നിന്ന് യു.എ.ഇ മേഖലയിൽ താമസിക്കുന്ന അംഗങ്ങളുടെ കൂട്ടായ്മ ഏപ്രിൽ-22 ന് അൽ-ഐൻ സെന്റ് .ഡയനീഷ്യസ് ഓർത്തഡോക് സ് ദേവാലയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ മാർ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി.അവസാന ശ്വാസം വരെയും ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് സാധാരണക്കാർക്കു വേണ്ടി പ്രവർത്തിക്കുവാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് സ്വന്തം ജീവിതാനുഭവങ്ങൾ സ്മരിച്ചുകൊണ്ട് അദേഹം പറഞ്ഞു. മാർ സേവേറിയോസ് മെത്രാപ്പോലീത്ത നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. ശ്രീ.രാജു വർഗീസ്, ശ്രീ.സി.എം എബ്രഹാം എന്നിവർ ചേർന്ന് അദേഹത്തെ പൊന്നാട അണിയിച്ചു ആദരിച്ചു. ഫാ.ജോൺ സാമുവേൽ, ഫാ.ലൈജു മർക്കോസ്, ശ്രീ.ഏലിയാസ് വർഗീസ്, ശ്രീ.ജിയോ പോൾ ചെമ്മനം എന്നിവർ പ്രസംഗിച്ചു.
വാർത്ത : ബിജോ മാത്യു