Outside KeralaOVS - Latest NewsOVS-Kerala News

അഹമ്മദാബാദ് ഒരുങ്ങി ; യുവജന പ്രസ്ഥാനം കോണ്‍ഫറന്‍സിന് ദിവസങ്ങള്‍ മാത്രം

ഗുജറാത്ത്/കൊച്ചി: മലങ്കര ഓര്‍ത്തഡോക്സ്‌ സുറിയാനി സഭയുടെ യുവജന ആത്മീയ സംഘടനയായ പൗരസ്ത്യ ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്‍റെ 80- ാം വാര്‍ഷിക സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം. അഹമ്മദാബാദ് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ ആതിഥേയത്വത്തില്‍ ഭദ്രാസന ആസ്ഥാനമായ നറോഡയിലെ സഭാ ജ്യോതിസ് പുലിക്കോട്ടില്‍ മാര്‍ ദിവന്നാസ്യോസ് ഒന്നാമന്‍ നഗറില്‍ സെപ്റ്റംബര്‍ 30- ാം തീയതി  ആരംഭിക്കുന്ന ത്രിദിന സമ്മേളനത്തിന്  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതിയന്‍ കാതോലിക്ക ബാവായുടെ തൃക്കരങ്ങളാല്‍ തിരിതെളിയും.
 

ഉദ്ഘാടന സമ്മേളനത്തില്‍ കോണ്‍ഫറന്‍സ് വൈസ് ചെയര്‍മാന്‍ ഫാ.ടിജു ഐപ്പ് സ്വാഗതം ആശംസിക്കുകയും  യുവജനപ്രസ്ഥാനം  പ്രസിഡന്‍റ്  യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്  അധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്യും. അഹമ്മദാബാദ് ഭദ്രാസനാധിപനും  കോണ്‍ഫറന്‍സ് വൈസ് ചെയര്‍മാനുമായ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ്  പ്രസംഗിക്കും. തുടര്‍ന്ന്,പരിശുദ്ധ കാതോലിക്ക ബാവ ഉദ്ഘാടന പ്രഭാഷണവും ശിവാനാദ് ആശ്രമം  പ്രസിഡന്‍റ്  സ്വാമി ആധ്യാഥ്‌മണ്‍ണ്ടിജി മുഖ്യപ്രഭാഷണവും നല്‍കും. ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ ഡോ.തോമസ്‌ മാര്‍ അത്താനാസിയോസ്, മുംബൈ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കൊല്‍ക്കത്ത ഭദ്രാസനാധിപന്‍ ഡോ.ജോസഫ്‌ മാര്‍ ദിവന്നാസ്യോസ്, കത്തോലിക്കാ സഭയുടെ ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ്‌ മക്വാന്‍ തുടങ്ങിയവര്‍ അനുഗ്രഹ സന്ദേശം നല്‍കും.

ഗുജറാത്ത് സംസ്ഥാന വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ഡോ.നിര്‍മ്മല വാദ്വാനി,ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ഗുജറാത്ത് ബിഷപ്പ് മോസ്റ്റ്.റവ.സില്‍വന്‍സ് ക്രിസ്ത്യന്‍, അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കോര്‍പ്പറെറ്റര്‍  വല്ലഭായി പട്ടേല്‍, സഭാ സെക്രട്ടറി ഡോ.ജോര്‍ജ് ജോസഫ്‌, ഭദ്രാസന സെക്രട്ടറി ഫാ.ജേക്കബ്‌ മാത്യു, കോണ്‍ഫറന്‍സ് കണ്‍വീനര്‍ തോമസ്‌ ജോര്‍ജ്, യുവജന പ്രസ്ഥാനം കേന്ദ്ര ഭാരവാഹികളായ വൈസ് പ്രസിഡന്‍റ്  ഫാ.ഫിലിപ്പ് തരകന്‍, ട്രഷറര്‍ ജോജി പി. തോമസ്‌, ജനറല്‍സെക്രട്ടറി ഫാ.പി.വൈ ജസ്സന്‍ എന്നിവര്‍ സമ്മേളനത്തിന് ആശംസകള്‍ അറിയിക്കും.

‘മൗനത്തിൻറെ സൗന്ദര്യം’എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്‍റെ മുഖ്യ ചിന്താവിഷയം. ഒക്ടോബര്‍ 2- ാം തീയതി വരെ നടത്തപ്പെടുന്ന സമ്മേളനത്തില്‍ പരിശുദ്ധ സഭയുടെ മെത്രാപ്പോലീത്തമാര്‍, സാമൂഹിക-സംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ക്ലാസുകളും മറ്റു പരിപാടികളും നയിക്കും.

Conference Schedule

error: Thank you for visiting : www.ovsonline.in