മുളന്തുരുത്തി മാർത്തോമൻ പള്ളിയിലെ ചിങ്ങം 20 പെരുന്നാൾ കൊടിയേറി.
മുളന്തുരുത്തി മാർത്തോമൻ പള്ളിയിലെ ചിങ്ങം 20 പെരുന്നാൾ കൊടിയേറി. മാർത്തോമൻ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന ഭാഗ്യാസ്‌മരണാർഹനായ അഭിവന്ദ്യ യൂയാക്കീം മാർ കൂറീലോസ് ബാവായുടെ ഓർമ്മക്കായിട്ടാണ് ഈ പെരുന്നാൾ ആചരിക്കുന്നത്. മുളന്തുരുത്തി മാർത്തോമൻ പള്ളി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വ്യവസ്ഥാപിതമായ ഭരണത്തിൽ കീഴിൽ വന്നതിനു ശേഷം ആദ്യമായിട്ടാണ് ഈ പെരുന്നാൾ നടത്തുവാൻ സർവ്വശക്തൻ നമുക്ക് അവസരം തന്നിരിക്കുന്നത്. പള്ളിയും കബറിടവും, ദൈവാലയ പരിസരവുമെല്ലാം അലങ്കാര ദീപങ്ങളുടെ പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു കബറിടത്തിലേക്കു പ്രാർത്ഥിക്കുവാനായി വരുന്ന വിശ്വാസികളേ സ്വീകരിക്കുവാനായി ഇടവക ഒന്നടങ്കം ഒരുങ്ങിക്കഴിഞ്ഞു . ഇടവക ജനങ്ങൾ ഈ ദിവസങ്ങളിൽ ഏതെങ്കിലും സമയം കുടുംബസമേതം ദൈവാലയത്തിൽ വന്നു പ്രാർത്ഥിച്ചു നേർച്ചകാഴ്ചകൾ സമർപ്പിച്ചു പെരുന്നാളിൽ ഭാഗഭാക്കായി പോകാവുന്നതാണ്.
ബുധൻ സെപ്റ്റംബർ 1 രാവിലെ
പ്രഭാത നമസ്ക്കാരം വെളുപ്പിന് 05.15
വിശുദ്ധ കുർബ്ബാന 06.00
വൈകുന്നേരം
സന്ധ്യാനമസ്‌ക്കാരം 06 .00
പ്രസംഗം , ശ്ലൈഹീക വാഴ്‌വ് .
വ്യാഴം സെപ്റ്റംബർ 2 രാവിലെ
പ്രഭാത നമസ്ക്കാരം വെളുപ്പിന് 06.00
വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന 07.00
പ്രസംഗം, കബറിങ്കൽ ധൂപപ്രാർത്ഥന,
ശ്ലൈഹീക വാഴ്‌വ്, നേർച്ചവിളമ്പ്, പെരുന്നാൾ കൊടിയിറക്ക് .
സന്ധ്യാനമസ്ക്കാരത്തിനും, പെരുന്നാൾ ദിവസത്തെ വിശുദ്ധ കുർബ്ബാനക്കും അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ ഗീവ്വർഗ്ഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കുന്നതാണ് .
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |