OVS - Latest NewsOVS-Kerala News

പെങ്ങാമുക്ക് പള്ളി: വിഘടിത വിഭാഗം കള്ളപ്രചാരണം അവസാനിപ്പിക്കുക

കൊച്ചി: പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയെ കുറിച്ച് ഇന്ന് പള്ളിക്കോടതിയിൽ നിന്ന് വന്ന വിധിയെ കുറിച്ച് പല കള്ള പ്രചരണങ്ങളും വിഘടിത വിഭാഗം ഇപ്പോൾ നടത്തുന്നുണ്ട്. ഇതിന്റെ വസ്തുതകൾ താഴെ കൊടുക്കുന്നു.

1. ഇന്ന് എറണാകുളം പള്ളിക്കോടതിയിൽ നിന്ന് വന്ന ഓർഡർ; വിഘടിത വിഭാഗം പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ അഭിഭാഷക കമ്മീഷനെ വച്ച് കൊണ്ട് 1934 ഭരണഘടന പ്രകാരം ഇലക്ഷൻ നടത്തുവാൻ വേണ്ടി കൊടുത്തിരുന്ന എക്സിക്യൂഷൻ പെറ്റീഷൻ ( Execution Petition) നിലനിൽക്കുന്നതാണോ അല്ലയോ എന്നതിനെ കുറിച്ചുള്ള ഓർഡർ മാത്രമാണ്. കോടതി പറഞ്ഞിട്ടുള്ളത് ഈ EP കോടതിയിൽ നിലനിൽക്കുന്നതാണ് എന്നാണ്. EP- യെ കുറിച്ചുള്ള വാദം ഇനി കോടതിയിൽ തുടങ്ങാൻ പോവുന്നതേയുള്ളൂ.

2. പള്ളിയിൽ ഇപ്പോൾ ഓർത്തഡോക്സ് സഭയ്ക്കുള്ള കൈവശാവകാശ ഉടമസ്ഥതയിലോ, വിഘടിത വിഭാഗത്തിന് ഞായറാഴ്ചകളിൽ മാത്രം താൽക്കാലികമായി ലഭിച്ചുകൊണ്ടിരിക്കുന്ന 2 മണിക്കൂർ ആരാധനാ സമയത്തിനോ ഒരു മാറ്റവും ഇന്ന് പള്ളിക്കോടതിയിൽ നിന്ന് വന്നിട്ടുള്ള ഈ ഓർഡർ മൂലം വരുന്നില്ല.

മറിച്ച് നടക്കുന്ന എല്ലാം കള്ളപ്രചരണങ്ങൾ മാത്രമാണ്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

https://ovsonline.in/latest-news/malankara-church/

error: Thank you for visiting : www.ovsonline.in