കോതമംഗലം ചെറിയപള്ളി: യാക്കോബായ വിഭാഗം നൽകിയ പ്രത്യേക അനുമതി ഹർജി പിൻവലിച്ചു.
കേരളാ ഹൈക്കോടതി ഉത്തരവ് പ്രകാരം എറണാകുളം ജില്ലാ കളക്ടർ കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് 1934 -ലെ ഭരണഘടന പ്രകാരമുള്ള വികാരിക്ക് കൈമാറണം എന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പിന്നീട് ഡിവിഷൻ ബഞ്ച് ശരിവച്ചിരുന്നു.
ഈ ഉത്തരവുകൾ ചോദ്യം ചെയ്ത് ഇടവകാഗങ്ങൾ എന്ന് അവകാശപ്പെടുന്നവർ നൽകിയ പ്രത്യക അനുമതി ഹർജിയാണ് ഇന്ന് പിൻവലിച്ചത്.
1995 -ലെ കേസിൽ ഈ പള്ളി കക്ഷി എന്നും, 2002 ൽ എക്സിക്യൂഷൻ നടപടികൾ കഴിഞ്ഞതാണ് അതു കൊണ്ട് ബഹു ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നതല്ല എന്നും ഈ ഉത്തരവ് കളക്ടർ നടപ്പാക്കരുത് എന്നുമാണ് അവർ ആവശ്യപ്പെട്ടത്.
എന്നാൽ ഇന്ന് കേസ് വിളിച്ചപ്പോൾ തന്നെ തങ്ങൾ ഈ കേസ് തുടരുന്നില്ല എന്നും പുതുതായി കേസ് നൽകുന്നതിന് അവകാശം നിലനിർത്തി ഈ കേസ് പിൻവലിക്കാൻ അവസരം നൽകണം എന്നും യാക്കോബായ വിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ വിശദമായ വാദം നടത്താതെ എങ്ങനെ പുതിയ കേസിന് അവസരം നൽകി പിൻവലിക്കാൻ അനുവാദം നൽകും എന്ന് കോടതി ചോദിച്ചു. തങ്ങൾ എന്തായാലും ഈ കേസ് തുടരുന്നതിന് താൽപ്പര്യമില്ല എന്ന് കോടതിയെ വീണ്ടും അറിയിച്ചതിനാൽ കേസ് ഡിസ്മിസ് ചെയ്തതായി ഉത്തരവിട്ടു.
മുൻപ് ഇതേ കേസിൻമേൽ 2 ഉത്തരവുകൾ ബഹു സുപ്രിം കോടതി ഇട്ടിരുന്നു.
ഇതോടെ വിധി നടപ്പാക്കുന്നതിന് വേഗം കൂടുമെന്ന് പ്രത്യാശിക്കാം. ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകരായ സി. യു സിങ്ങ്, എസ് ശ്രീകുമാർ, സദറുൾ അനാം, റോഷൻ ഡി അലക്സാണ്ടർ എന്നിവർ ഹാജരായി.
| മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
കോതമംഗലം ചെറിയപള്ളിയില്‍ സമാന്തര ഭരണം പാടില്ല: കോടതി ഉത്തരവിന്‍റെ പൂര്‍ണ്ണ രൂപം
