കണ്ടനാട് കത്തീഡ്രലിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ മാനേജ്മെന്റ് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു
അർഹരായ വിദ്യാർത്ഥികൾക്ക് കണ്ടനാട് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ മാനേജ്മെന്റ് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. കണ്ടനാട് സെന്റ് മേരീസ് ഹൈസ്കൂളിൽ പഠിയ്ക്കുന്ന, ഓൺലൈൻ ക്ലാസുകളിൽ കയറുന്നതിനു നിർവ്വാഹമില്ലാതിരുന്ന 20 വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ മാനേജ്മെന്റ് സൗജന്യമായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. മാനേജർ വെരി റവ ഐസക്ക് മട്ടമ്മേൽ കോർ-എപ്പിസ്കോപ്പാ അദ്ധ്യക്ഷത വഹിച്ച യോഗം ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മിനി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി സിന്ധു ജോർജ്ജ് സ്വാഗതവും കണ്ടനാട് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സഹവികാരി റവ. ഫാ. ജിത്തു മാത്യു ഐക്കരക്കുന്നേൽ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ടി.കെ.ജയചന്ദ്രൻ, , ഹൈസ്കൂൾ ബോർഡ് മെമ്പർ ശ്രീ.വി.കെ.വർഗീസ് വൈശ്യംപറമ്പിൽ,പി.ടി.എ പ്രസിഡന്റ് ശ്രീ ഷാജി ഇ.എ എന്നിവർ ആശംസകളർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബിന്ദു ജോൺ കൃതജ്ഞത രേഖപ്പെടുത്തി. പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, രക്ഷകർത്താക്കൾ എന്നിവർ കോവിഡ് മാനദണ്ഡം പാലിച്ചു യോഗത്തിൽ സംബന്ധിച്ചു.