OVS - Latest NewsOVS-Kerala News

വിദൂര ഊരുകൾക്കു കൈത്താങ്ങുമായി നന്മ കൂട്ടായ്മയെത്തി.

കോവിഡ് ബാധിത ഊരുകളായ മേലെമുള്ളിയിലും രംഗനാഥ പുരം, ജെല്ലിമേട് കോളനികളിലും ആയി 237 കുടുംബങ്ങളിൽ 2000 കിലോ അരിയും പച്ചക്കറികളും പലവ്യഞ്ജനങ്ങളും അടങ്ങിയ ഭക്ഷ്യ വസ്തുക്കളും 200 -ലധികം കുട്ടികൾക്ക് പുതിയ വസ്ത്രങ്ങളും വിതരണം ചെയ്തു.

അഗളി എ എസ് പി പഥം സിംഗ് ഐപിഎസ്, അസ്സിസ്റ്റന്റ് പോലീസ് സൂപ്രണ്ട് അട്ടപ്പാടി, ശ്രീ ഷാജി എസ്. രാജൻ ഡെപ്യൂട്ടി കമ്മിഷണർ ഓഫ് എക്സൈസ് പാലക്കാട്‌, ശ്രീ സജീവ്. എസ്. സർക്കിൾ ഇൻസ്‌പെക്ടർ എക്സൈസ് അട്ടപ്പാടി, ഡൊ . പ്രഭു ദാസ് നോഡൽ ഓഫീസർ, ശ്രീമതി മരുതി മുരുകൻ ബ്ലോക്ക്‌ പ്രസിഡന്റ്‌, ശ്രീമതി ജ്യോതി അനിൽകുമാർ പുടുർ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ശ്രീമതി വള്ളിയമ്മ വാർഡ് മെമ്പർ, ITDP ഓഫീസഴ്സ് ശ്രീ മധു സൂധനൻ, ശ്രീ. ബിനോയ് എന്നിവർ മുഖ്യ അതിഥികളായി കിറ്റുകൾ വിതരണം ചെയ്തു. നന്മ കൂട്ടായ്മ അംഗങ്ങളായ ഫാദർ എം ഡി യൂഹാനോൻ റമ്പാൻ (പ്രസിഡന്റ്), ഫാദർ ബിജു കല്ലിങ്കൽ (സെക്രട്ടറി), ഫാ. ബെന്നി അക്കൂട്ട്, ഫാ. ജിന്റോ കോയിക്കകുന്നേൽ, ഫാ. ജോഫിൻ കുറുവമാക്കൽ, ഫാ ജോബി ഇടത്തിനാൽ, ഫാ. അൻസൻ കൊച്ചറക്കൽ, ഫാ. സുനിൽ മാത്യു, ഫാ. സജി, പി. സി. ബേബി, ജോസഫ് ആന്റണി, ഷാജു പെട്ടിക്കൽ (നന്മ കോഡിനേറ്റർ), അരുൺ ഫിലിപ്പ്, ബോബി ജോർജ്,പി ൽ ജോർജ് എന്നിവർ നേതൃത്വം നൽകി.

error: Thank you for visiting : www.ovsonline.in