ഓവിഎസ് ഓണ്‍ലൈന്‍ ആപ്പ് പ്ലേ സ്റ്റോറിലും ; ഫേസ്ബുക്കില്‍ പതിനായിരത്തിലധികം ലൈക്കുകള്‍
ലോകമെങ്ങുമുള്ള ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ക്കായി സഭാ വാര്‍ത്തകള്‍ക്കും പ്രതികരണങ്ങളും അറിയിപ്പുകളും അനുബന്ധ വിവരങ്ങളും ലഭ്യമാക്കുന്ന ഓര്‍ത്തഡോക് സ് വിശ്വാസ സംരക്ഷകന്‍ കൂട്ടയ്മയുടെ സമ്പൂര്‍ണ്ണ വാര്‍ത്താ മാദ്ധ്യമം ഓ.വി.എസ് ഓണ്‍ലൈന്‍ പോര്‍ട്ടലിന്‍റെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷന്‍ (OVS Online) ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.മൊബൈല്‍ ആപ്പ് പതിപ്പ് ഇതിനോടകം ഇന്‍സ്റ്റോള്‍ ചെയ്തത് ആയിരങ്ങളാണ് . സോഷ്യല്‍ മീഡിയയുടെ സ്പന്ദനമായ ഫേസ്ബുക്കില്‍ ഓര്‍ത്തഡോക് സ് വിശ്വാസ സംരക്ഷകന്‍റെ ഫേസ്ബുക്ക് പേജിനു ഇതുവരെ ലഭിച്ചത് പതിനായിരത്തില്‍ അധികം ലൈക്കുകള്‍ ആണ് .ഓ.വി.എസ് പ്രവര്‍ത്തകനായ ആപ്പ് ഡെവലപ്പര്‍ ജെയ്ണ്‍ ജേക്കബ് താമരശ്ശേരി (മൈക്കാവ്) വികസിപ്പിച്ചെടുത്തതാണ് ആപ്പ്.വി.കുര്‍ബാന ക്രമം,കുടുംബാരാധന ക്രമം,സാധാരണ നമസ്കാരം,പാമ്പാക്കുട നമസ്കാരം,ഓശാന നമസ്കാരം,ദുഃഖവെള്ളിയാഴ്ച നമസ്കാരം,സുവിശേഷ ഗീതങ്ങള്‍ എന്നീ ആപ്പുകള്‍ അദേഹത്തിന്‍റെ സൃഷ്ടികളാണ് .
→ ഓ.വി.എസ് ഓണ്‍ലൈന്‍ ആപ്പ് ഡൗൺലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതല്‍ Apps ഈ ലിങ്കില്‍ ലഭ്യമാണ്
https://ovsonline.in/news/ovsonline/