OVS - Latest NewsOVS-Kerala News

ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ – 2019 അവാർഡ് ദാനവും പൊതുസമ്മേളനവും 2021 ജനുവരി 24 ന് പിറവത്ത്

മലങ്കര സഭയുടെ അഭിവൃദ്ധിക്കും, അഭിമാനത്തിനും ഉതകുന്ന നിലയിൽ നിസ്വാർത്ഥമായ നിലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന അൽമായ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനുമായി ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ നൽകുന്ന 2019 ലെ ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പുരസ്കാരവും ആദരവും 2021 ജനുവരി 24 ( ഞായർ ) ഉച്ച തിരിഞ്ഞ് 2.30 മണിയ്ക്ക് പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വെച്ച് സമ്മാനിക്കും. പ്രമുഖ വ്യസായിയും പിറവം ഇടവകയെ മലങ്കര സഭയിലേക്കു തിരികെ ചേർക്കുന്നതിന് 18 വർഷത്തോളം മുന്നിൽ നിന്ന് നയിച്ച ശ്രീ . ടി .ടി ജോയിയാണ് 2019 ലെ ഈ ആദരവ് ഏറ്റു വാങ്ങുന്നത്. മലങ്കര സഭയുടെ പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്‌ മെത്രാപ്പോലീത്ത, മലങ്കര സഭയുടെ സീനിയർ മെത്രാപ്പോലീത്തായും കണ്ടനാട്‌ ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ. ഡോ.തോമസ് മാർ അത്താനാസിയോസ്‌, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ. സക്കറിയാസ് മാർ നിക്കോളാവോസ്, കോട്ടയം വൈദീക സെമിനാരി പ്രിൻസിപ്പലും സഭ വക്താവുമായ ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന സെക്രട്ടറി റവ.ഫാ.എബ്രഹാം കാരാമേൽ തുടങ്ങി നിരവധി വൈദികരും, മാനേജിങ് കമ്മിറ്റി അംഗങ്ങളും, അൽമായ പ്രമുഖരും പ്രസ്തുത ചടങ്ങിൽ പങ്കെടുക്കും. മലങ്കര സഭയോട് കേരള സർക്കാർ കാണിക്കുന്ന നീതി നിഷേധത്തിനും, വഞ്ചനാപരമായ നിലപാടുകൾക്കുമെതിരെയുള്ള മലങ്കര സഭ വിശ്വാസികളുടെ വികാരത്തെ പ്രതിഫലിപ്പിക്കുന്ന പ്രതിഷേധ പ്രമേയത്തിനും, ശക്തമായ നിലപാടുകൾക്കും സമ്മേളനം സാക്ഷ്യം വഹിക്കും.

error: Thank you for visiting : www.ovsonline.in