OVS - Latest NewsOVS-Exclusive NewsOVS-Kerala News

നീതയ്ക്കുവേണ്ടിയുള്ള പോരാട്ടം കട്ടച്ചിറയിൽ വിജയം കണ്ടു

കട്ടച്ചിറ പള്ളിയും നിയമാനുസൃത മാർഗങ്ങളിലേക്ക്. പള്ളി പോലീസ് ഏറ്റെടുത്തു ഓർത്തഡോക്സ്‌ സഭയ്ക്ക് കൈമാറി. പള്ളിയുടെ താക്കോൽ  വികാരിക്ക് നൽകി.

മലങ്കര സഭയ്ക്ക് പൂർണമായി അവകാശപ്പെട്ടതെന്നു സുപ്രീം കോടതി മൂന്നംഗ ബഞ്ച് വിധിച്ച കട്ടച്ചിറ സെ.മേരീസ് പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു മലങ്കര ഓർത്തഡോക്സ്‌ സഭയ്ക്ക് കൈമാറുകയാണ് ചെയ്തത്. സുപ്രീം കോടതി വിധിക്കുശേഷവും വിധി ലംഘിച്ചു കൊണ്ട് അവിടെ ആരാധന നടത്തിയിരുന്ന വിഘടിതവിഭാഗത്തെ ഇറക്കി വിട്ടശേഷമാണ് പള്ളി പോലീസ് ഏറ്റെടുത്തത്. സമാന്തരഭരണം തുടരുന്നതിൽ പ്രതിഷേധിച്ച് വൈദികരുടെ നേതൃത്വത്തിൽ നൂറുകണക്കിനു മലങ്കര ഓർത്തഡോക്സ് സഭാ വിശ്വാസികളാണ് ഇന്ന് കട്ടച്ചിറ പള്ളിയിലേക്ക് ഒഴുകിയെത്തിയത്. വിശ്വാസികളെ സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഓ. ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ അഭിസംബോധന ചെയ്തു സംസാരിച്ചു.

കട്ടച്ചിറ പള്ളിയിലും സമാന്തര ഭരണം അവസാനിച്ചിരിക്കുകയാണ്. വിഘടിത വിഭാഗം കൈയടിക്കി വച്ചിരിക്കുന്ന ദേവാലയങ്ങൾ നിയമാനുസൃത മാർഗങ്ങിലേക്ക് വരുത്തുവാനുള്ള ഏറ്റവും ഫലപ്രദമായ മാർഗവും ഇതാണ്.  കോടതി ഉത്തരവ് പ്രകാരം മണ്ണത്തൂർ പള്ളിയുടെ താക്കോൽ വെള്ളിയാഴ്ച ആർ.ഡി.യോയിൽ നിന്നു സഭ നേടിയെടുത്തിരുന്നു.

കോടതി വിധിയെ നോക്കുകുത്തിയാക്കി സമാന്തര ഭരണം നടത്തുന്നതിനെതിരെ ശക്തമായ ജനവികാരമാണ് ഇന്ന് കട്ടച്ചിറ കണ്ടത്. മലങ്കര സഭയുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ പൗരസ്ത്യ കാതോലിക്കേറ്റ് മലങ്കരയിൽ സ്ഥാപിച്ചതിന്റെ 106-ാം വാർഷികമായ ഇന്നു നടന്ന ഈ പ്രതിഷേധം സവിശേഷശ്രദ്ധ ആകർഷിക്കുന്നു. ഇതിൽ പങ്കെടുത്ത എല്ലാവരെയും ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ അഭിവാദ്യം ചെയ്യുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

https://ovsonline.in/articles/kattachira-court-order-details/

error: Thank you for visiting : www.ovsonline.in