OVS - Latest NewsVideos

വർണങ്ങൾ പൊലിഞ്ഞ ഹാഗിയ സോഫിയ – The faded colors of Hagia Sofia

ബെസന്റൈൻ ഓർത്തഡോക്സ്‌ (Greek Orthodox) സഭയുടെ ആസ്ഥാന കത്തീഡ്രലായി കോൺസ്റ്റാണിപ്പോളിൽ AD 360 മുതൽ 1453 -ലെ ഓട്ടമൻ തുർക്കികളുടെ കീഴടക്കൽ വരെ പരിലസിച്ചിരുന്ന, ബെസന്റൈൻ ചക്രവർത്തിയായിരുന്ന ജസ്റ്റിൻ ഒന്നാമൻ AD 537 -ൽ നിർമ്മിച്ച അത്യുജല ഗ്രീക്ക് നിർമതിയായ, 1934 മുതൽ മ്യുസിയമായി തീർന്ന, UNESCO യുടെ സംരക്ഷിത ചരിത്ര നിർമതിയുമായിരുന്ന ഹാഗിയ സോഫിയെ മുസ്ലിം പ്രാർത്ഥനാലയമായി മാറ്റിയ തുർക്കി ഭരണകൂടത്തിൻ്റെ ദുർ നടപടിക്കും, അതിനെ ന്യായീകരിക്കുന്ന “ചന്ദ്രിക” ദിനപത്രത്തിലെ സാദിഖ് അലി തങ്ങളുടെ ന്യായീകരണ ലേഖനത്തിനും എതിരെ നസ്രാണി സമൂഹത്തിൻ്റെ പ്രതികരണവും, പ്രതിഷേധവുമായി OVS Online സംഘടിപ്പിച്ച “വർണങ്ങൾ പൊലിഞ്ഞ ഹാഗിയ സോഫിയ” എന്ന ഗൗരവമേറിയ ചർച്ച. മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് – ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തയായും, WCC എക്സിക്യൂട്ടീവ് മെമ്പറുമായ അഭിവന്ദ്യ. സക്കറിയാസ് മാർ നിക്കോളവോസ് തിരുമേനിയും, സിറോ മലബാർ കാത്തോലിക്ക സഭയുടെ മാനന്തവാടി രൂപതയിലെ ഫാ. നോബിൾ തോമസ് പാറയ്ക്കലും വേദി പങ്കിട്ട ഈ ലൈവ് ചർച്ചയിൽ ഹാഗിയ സോഫിയുടെ മത പരിവർത്തനത്തിൻ്റെ അന്തർദേശീയ മാനങ്ങൾ മുതൽ കേരളത്തിലെ നിശ്ശബദ്ധ മത തീവ്രവാദം വരെ കൃത്യമായി അനാവരണം ചെയ്യുകയുണ്ടായി. കേരളത്തിലെ ക്രൈസ്തവർ അടക്കമുള്ള മതവിഭാങ്ങൾ സമീപ ഭാവിയിൽ നേരിടാൻ പോകുന്ന ബൗദ്ധിക മതാത്മതയുടെ കീഴടക്കലിൻ്റെ അപകട സാധ്യതകളിലേക്കും, ക്രൈസ്തവ സത്വബോധത്തിലേക്കും പ്രേക്ഷകരുടെ ചിന്തകളെ ഉണർത്താനും കഴിയുന്ന വേറിട്ടതും, ധീരവുമായ ഒരു തുറന്ന് ചർച്ചയായി പ്രേക്ഷകർ ഈ ഉദ്യമത്തെ വിലയിരുത്തുകയുണ്ടായി. വിഷയത്തിൻ്റെ കാമ്പും, കരുത്തും കൊണ്ടും, നാനാ ജാതിമതസ്ഥരെ ആകർഷിച്ച ചർച്ച അപ്രിയ സത്യങ്ങളെ സങ്കോചം കൂടാതെ തുറന്ന് പറയുന്ന മൂർച്ചയേറിയ നിലപാടുകൾ കൊണ്ടും, പക്വവും വിവേകപൂർണവുമായ വാക്കുകൾ കൊണ്ടും, ശ്രദ്ധേയമായ ഈ സംവാദം ആദ്യ 6 മണിക്കൂർ കൊണ്ട് തന്നെ 20,000 -ത്തിനു മുകളിൽ ആളുകൾ വീക്ഷിച്ചു.

അഭിവന്ദ്യ നിക്കോളോവാസ് തിരുമേനിയിലൂടെ ഹാഗിയ സോഫിയുടെ ചരിത്രം പറഞ്ഞു തുടങ്ങിയ ചർച്ച പക്വവും, മിതവുമായ ഭാഷയിൽ സാദിഖലി തങ്ങളുടെ ചന്ദ്രികയിലെ ലേഖനത്തെ പമ്പര വിഢിത്തരവും, ദുരുദ്ദേശപരവുമായി തന്നെ വിലയിരുത്തുകയുണ്ടായി. തുർക്കി പ്രസിഡന്റായ തയ്യിപ്പ്‌ എർദോഗൻ്റെ ഏകപക്ഷീയ തീവ്ര നടപടിയെക്കാൾ, അതിനെ പരസ്യമായി ന്യായീകരിക്കുന്ന കേരളത്തിലെ മുഖ്യധാരാ മുസ്ലിം സംഘടനകളുടെ അപകടകരമായ നിലപാടിൽ അതഭുതവും, വ്യസനവും ചർച്ചയിൽ പങ്ക്‌ വെയ്ക്കുകയുണ്ടായി. ബഹു. സുപ്രീം കോടതിയുടെ വിധി നടത്തിപ്പുമായി ബന്ധപ്പെട്ട, തർക്കത്തിൽ ഇരിക്കുന്ന മലങ്കര സഭയുടെ കോതമംഗലം മാർത്തോമൻ ദേവാലയാങ്കണത്തിൽ, നിയമാനുസൃത വികാരിയുടെ അഭ്യർത്ഥന പോലും തിരസ്കരിച്ച കൊണ്ട് മുനവറലി തങ്ങൾ അടക്കമുള്ള മുസ്ലിം സഹോദരർ കടന്ന് വന്ന പ്രാർത്ഥന നടത്തി, ക്രൈസ്തവ സഭയുടെ കക്ഷി ഭിന്നതയിൽ പോലും കടന്ന് കയറി പക്ഷം പിടിക്കുന്ന അനുചിതമായ പ്രവർത്തിയെ സാന്ദർഭികവശാൽ ചൂണ്ടികാട്ടിയ അഭിവന്ദ്യ. നിക്കോളവാസ് തിരുമേനി, കഴിഞ്ഞ പ്രളയകാലത്തു മാവേലിക്കര പായിപ്പാട്ട് മുസ്ലീം സഹോദരങ്ങളുടെ പരിശ്രമത്തിൽ ശൂചീകരിച്ച ഓർത്തഡോക്സ്‌ ദേവാലയത്തിൽ, അവർക്കു ആരാധനയ്ക്ക് അവസരം നല്കിയ സഭയുടെ മാതൃക നടപടിയും ഇതിനോടൊപ്പും പരാമർശയ്ക്കയുണ്ടായി. തങ്ങളുടെ രാഷ്ട്രീയ അധികാരത്തിനു കീഴിൽ വരുന്ന ഇതര മത സമൂഹത്തിൻ്റെ ആത്മീയ അടയാളങ്ങളെ പോലും പൂർണമായും കീഴടക്കിയും, നശിപ്പിച്ചും കഴിഞ്ഞിരുന്ന മധ്യകാല കാലഘട്ടത്തിലെ ഇരുണ്ട ഗോത്ര സംസ്ക്കാരം ഇന്നും പിന്തുടരുന്ന മതമൗലിക വാദത്തിൻ്റെ അഭിനവ സുൽത്താന്മാർ നടത്തുന്ന നടപടി മൂലം, നൂറ്റാണ്ടകളുടെ ക്രൂരമായ അടിച്ചമർത്തലും, കൂട്ടക്കൊലകൾ കൊണ്ടും കേവലം 2% മാത്രമായ തുർക്കിയിലെ ക്രിസ്ത്യാനികളുടെ മേൽ ഹാഗിയ സോഫിയുടെ പരിവർത്തനം മൂലം അധികമായി ഒന്നും സംഭവിക്കുന്നില്ലെങ്കിലും, ഈ നടപടി ലോക ക്രിസ്ത്യൻ സമൂഹത്തിനു വലിയ സൂചനകളാണ് എന്ന് വിലയിരുത്തകയുണ്ടായി.

മത വോട്ടുബാങ്ക് രാഷ്ട്രീയ ഭാഗധേയം നിർണ്ണയിക്കുന്ന, സാംസ്കാരിക പ്രബുദ്ധത സ്വയം അവകാശപ്പെടുന്ന കേരളത്തിൽ, സ്വർണവും, പ്രേമവുമൊക്കെ വഴി വെട്ടുന്ന നവ തീവ്രവാദ ശൈലികൾ മുതൽ ക്രിസ്ത്യൻ സമൂഹത്തിനു ലഭിക്കേണ്ട സർക്കാർ ആനുകൂല്യങ്ങളായ ന്യുനപക്ഷ അവകാശങ്ങളിലെ അസന്തുലിതാവസ്ഥ വരെ കൃത്യമായും, ശക്തമായും അവതരിപ്പിച്ച ഫാ. നോബിൾ തോമസ് പാറയ്ക്കൽ, അക്ഷരാർത്ഥത്തിൽ കേരളത്തിലെ ഏകപക്ഷീയ മതനിരപേക്ഷതയുടെ ഭാരം മൂലം വർഷങ്ങളായി മാന്യമായി മൗനമായിരിക്കാൻ വിധിക്കപെട്ട ലക്ഷക്കണക്കിന് ക്രൈസ്തവരുടെ നാവായി തീർന്നു. ഹാഗിയ സോഫിയുടെ നിർബന്ധിത പരിണാമം മൂലം നെഞ്ചുരുകി കഴിഞ്ഞിരുന്ന കേരള ക്രൈസ്തവരുടെ മനസിലേക്ക് കനൽ വിതറിയ ചന്ദ്രിക ദിനപ്പത്രത്തിൻ്റെ ലേഖനം മൂലം നഷ്ട്ടപ്പെട്ട സുരക്ഷിത ബോധവും, അരിക്ഷതാവസ്ഥയും തീർക്കുന്ന ചുറ്റുപാടിൽ നിന്നും ഉയർന്ന തങ്ങളുടെ പ്രതികരണം ഒരു സമൂഹത്തിനും എതിരെയല്ല എന്ന് വ്യകത്മാക്കിയ അതിഥികൾ കേരളത്തിൻ്റെ നഷ്ടപ്പെട്ടപോയ സുരക്ഷിത ബോധവും, ആത്മീയ അവബോധവും തിരിച്ചു പിടിക്കാനും, കേരളം നേരിടുന്ന മത മൗലിക വാദത്തിൻ്റെ അപകടങ്ങൾക്കു എതിരെ ക്രൈസ്തവ സഭകളും, ഇതര മത സംഘടനകളും ജാഗ്രതയോടെ ഒന്നിച്ചു അണിനിരക്കണം എന്നുമുള്ള ആഹ്വാനത്തോടെയാണ് ചർച്ച അവസാനിച്ചത് .

ഹാഗിയാ സോഫിയാ: യഥാർത്ഥ അവകാശികൾ ആര്?

error: Thank you for visiting : www.ovsonline.in