OVS - Latest NewsOVS-Kerala News

ഇടമൺ സെന്റ് മേരീസ് പള്ളിയിൽ പെരുന്നാൾ കൊടിയേറി

തെന്മല :- ഇടമൺ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളും കൺവൻഷനും ഇന്ന് (ജനുവരി 14) തുടങ്ങി 17നു സമാപിക്കും. ഇന്ന് ആറിനു സന്ധ്യാനമസ്കാരം, 6.30നു ഗാനശുശ്രൂഷ, ഏഴിനു വചനശുശ്രൂഷയ്ക്കു ഫാ. വി. തോമസ് പട്ടാഴി നേതൃത്വം നൽകും. നാളെ 10.30നു മധ്യസ്ഥപ്രാർഥന, 11നു വചനശുശ്രൂഷ, 12ന് ഉച്ചനമസ്കാരം, ആറിനു സന്ധ്യാനമസ്കാരം, 6.30നു ഗാനശുശ്രൂഷ, ഏഴിനു വചനശുശ്രൂഷയ്ക്കു ഫാ. അജി കെ. വർഗീസ് മാവേലിക്കര നേതൃത്വം നൽകും, 8.15നു സമർപ്പണ പ്രാർഥന.

16നു വൈകിട്ട് ആറിന് ഇടമൺ പവർഹൗസ് ജംക്‌ഷനിലുള്ള സെന്റ് ജോർജ് കുരിശടിയിൽ സന്ധ്യാനമസ്കാരം, 6.30നു റാസ. തുടർന്ന് ശിങ്കാരിമേളം ഡിസ്പ്ലേ, നാസിക് ഡോൾ ഡിസ്പ്ലേ, ആകാശദീപക്കാഴ്ച. 17ന് ഏഴിനു പ്രഭാതനമസ്കാരം, എട്ടിനു റവ. ഡോ. ഏബ്രഹാം ഇഞ്ചിക്കലോടി കോറെപ്പിസ്കോപ്പയുടെ കാർമികത്വത്തിൽ കുർബാന, 10നു പടിഞ്ഞാറെ കുരിശടി വരെ റാസ, 10.30ന് ആശീർവാദം, നേർ‌ച്ചവിളമ്പ്, കൊടിയിറക്ക് എന്നിവ നടക്കുമെന്ന് ഇടവകവികാരി ഫാ. ജോൺ വർഗീസ്, ട്രസ്റ്റി എസ്. ചെറിയാൻ‌ തയ്യിൽ, സെക്രട്ടറി ജോൺ തോമസ് തെക്കേക്കരയിൽ, പെരുന്നാൾ കൺവീനർ സാബു ഡാനിയൽ, ജോയിന്റ് കൺവീനർ ബി. വർഗീസ് എന്നിവർ അറിയിച്ചു.

error: Thank you for visiting : www.ovsonline.in