അറൂർ മേരിഗിരി സെന്റ് മേരീസ് ഓർത്തഡോൿസ് പള്ളി:1934 ഭdരണഘടന പ്രകാരം ഭരിക്കപ്പെടണം-കോടതി
മുവാറ്റുപുഴ : ആറൂർ മേരിഗിരി സെന്റ്‌മേരീസ് ഓർത്തഡോൿസ് പള്ളി 1934-ലെ മലങ്കര സഭാ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്നു എറണാകുളം ജില്ലാ ഒന്നാം ക്ലാസ് കോടതി വിധിച്ചു. ഓർത്തഡോൿസ് സഭ നൽകിയ രണ്ടു ഹർജികളും അനുവദിച്ച കോടതി യാക്കോബായ വിഭാഗം കോടതി ചെലവ് നൽകണമെന്നും ഉത്തരവായി.
മലങ്കര സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്തായാൽ നിയമിക്കപ്പെട്ട വികാരിക്കും അദ്ദേഹത്തിന്റെ പിന്ഗാമികൾക്കുമേ പള്ളിയിലും , സെമിത്തേരിയിലും മറ്റു അനുബന്ധ സ്ഥാപനങ്ങളിലും ആരാധന നടത്താൻ കഴിയൂ, 1934-ലെ ഭരണഘടനാ അംഗീകരിക്കാത്ത മേല്പട്ടക്കാർ, വൈദികർ, അവരുടൊപ്പമാണ് എന്നവകാശപെടുന്നവർ എന്നിവരെ പള്ളിയിലോ,പള്ളി കോംപൗണ്ടിലോ, പള്ളിയുടെ കുരിശുപള്ളിയിലോ, സെമിത്തേരിയിലോ, മറ്റു സ്ഥാപനങ്ങളിലൊ പ്രവേശിക്കുന്നതിൽ നിന്നും ബഹു. കൊടതി ശാശ്വതമായി നിരോധിച്ചു
മുവാറ്റുപുഴ RDO യുടെ നിർദേശപ്രകരം ഇരു വിഭാഗവും സമയക്രമം അനുസരിച്ചു ആരാധന നടത്തി വന്നിരുന്ന പള്ളിയുടെ താക്കോൽ ഇപ്പോൾ RDO യുടെ കൈവശത്തിലാണ് കോടതി വിധി വന്നതിന്റെ അടിസ്ഥാനത്തിൽ പള്ളിയുടെ താക്കോൽ ഓർത്തഡോൿസ് സഭയ്‌ക്ക് കൈമാറണമെന്ന് വികാരി ഫാ എലിയാസ് ചെറുകാട്ടു അഭ്യർഥിച്ചു.