പദയാത്ര സംഘങ്ങൾ എത്തി, പരുമല ഭക്തി സാന്ദ്രമായി.
പരുമല ∙ പദയാത്ര സംഘങ്ങൾ എത്തി, പരുമല ഭക്തി സാന്ദ്രമായി. കേരളത്തിലെ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള പദയാത്രകളാണ് ഇന്നലെ രാവിലെ മുതൽ പള്ളിയിൽ എത്തിത്തുടങ്ങിയത്. ബാഹ്യകേരള ഭദ്രാസനങ്ങളിൽ നിന്നുള്ള തീർഥാടകർ ട്രെയിൻ മാർഗം ചെങ്ങന്നൂർ, തിരുവല്ല റെയിൽവേ സ്റ്റേഷനുകളിലെത്തി പദയാത്രയായി പരുമലയിൽ എത്തും. പരിശുദ്ധ പരുമല തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തിയിൽ നിന്നുള്ള പദയാത്ര ഇന്നു വൈകിട്ടോടെ എത്തിച്ചേരും.
കേളകം തീര്‍ത്ഥാടക സംഘത്തിന് സ്വീകരണം നല്‍കി
പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാം ഓര്‍മ്മപ്പെരുനാളില്‍ സംബന്ധിക്കുവാനായി പദയാത്രയായി ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ചു പരുമലയിലെത്തിച്ചേര്‍ന്ന കേളകം തീര്‍ത്ഥാടക സംഘത്തിന് സ്വീകരണം നല്‍കി. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, ഫാ.കെ.വി.ജോസഫ് റമ്പാന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി
പ്രഭാഷണ പരമ്പര
പരുമല ∙ ദൈവത്തിന്റെ ആർദ്ര കരുണയുടെയും സാഹോദര്യ സ്‌നേഹത്തിന്റെയും ആധ്യാത്മിക അനുഭവം പകർന്ന ഗുരുദർശനമാണ് പരുമല തിരുമേനിയുടേതെന്ന് സോപാന ഓർത്തഡോക്‌സ് അക്കാദമി ഡയറക്ടർ ഫാ. ഡോ. കെ.എം.ജോർജ്. ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയിൽ പരുമല തിരുമേനിയുടെ ഗുരുപാരമ്പര്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. പരുമല സെമിനാരി മാനേജർ ഫാ. എം.സി.കുര്യാക്കോസ്, എ.ജി.ജോസഫ് റമ്പാൻ, ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ എന്നിവർ പ്രസംഗിച്ചു.
ഡോ. സഖറിയാസ് മാർ തെയോഫിലോസിനെക്കുറിച്ച് മഞ്ഞനാംകുഴിയിൽ ജോർജ്കുട്ടി രചിച്ച ‘കാരുണ്യത്തിന്റെ നീരൊഴുക്കുകൾ’ എന്ന ഗ്രന്ഥം ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് പ്രകാശനം ചെയ്തു
ധീരജവാന്റെ മക്കൾക്ക് കരുതൽ
പരുമല ∙ വീരമൃത്യു വരിച്ച ലാൻസ് നായക് സാം ഏബ്രഹാമിന്റെ മക്കളായ എയ്ഞ്ചൽ സാം ഏബ്രഹാം, ആൽവിൻ സാം ഏബ്രഹാം എന്നിവർക്ക് സഭയുടെ പ്രത്യേക കരുതൽ. ഇവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 5 ലക്ഷം രൂപയുടെ ചെക്ക് കാതോലിക്കാ ബാവാ അവരുടെ അമ്മയെ ഏൽപിച്ചു. കുട്ടികൾക്ക് പുഷ്പങ്ങൾ നൽകി ബാവാ സ്‌നേഹം പങ്കുവച്ചു.
സാഹിതീ സരണി
പരുമല ∙ പൈതൃകം- മലങ്കര സഭാ സാഹിതീ സരണി പദ്ധതി ഉദ്ഘാടനം ചെയ്തു. മലങ്കര സഭാ പിതാക്കന്മാരുടെ രചനകൾ ക്രോഡീകരിച്ച് പുനഃപ്രസിദ്ധീകരിക്കാനുള്ള പദ്ധതി കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. 3 പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.
പരിസ്ഥിതി ധ്വംസനം അധോഗതി: പരിസ്ഥിതി സമ്മേളനം
പരിസ്ഥിതി ധ്വംസനം അധോഗതിയിലേക്ക് നയിക്കുമെന്ന് പരിസ്ഥിതി സമ്മേളനം വിലയിരുത്തി. പരിസ്ഥിതി കമ്മീഷന്‍ അധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ഡോക്ടര്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന കോര്‍ഡിനേറ്റര്‍ ശ്രീ ജേക്കബ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ സര്‍വീസ് സ്‌കീം നടപ്പിലാക്കുന്ന ക്ലീന്‍ പരുമല പദ്ധതിക്കും തുടക്കമായി. പാതയോര ശുചീകരണം നിര്‍വഹിക്കുന്ന നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയേഴ്‌സ് പരിശീലനവും ശുചീകരണ ഉപകരണങ്ങളുടെ വിതരണവും നടന്നു. അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, ഫാ.എം.സി.കുര്യാക്കോസ്, ഫാ.കോശി ജോണ്‍ കലയപുരം, ഡോ.ഫിലിപ്പോസ് ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്രീ വിനോദ് കുമാര്‍ എംജി., ഷിജോ. സി. ഹഷിം അബ്ദുള്‍ ഗഫൂര്‍, സന്തോഷ് കുമാര്‍ എന്നീ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെയും സംസ്ഥാന അവാര്‍ഡ് ജേതാവായ തോമസ് ഏബ്രഹാമിനെയും ആദരിച്ചു.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |