പിറവം ഓർത്തഡോക്സ് കത്തീഡ്രൽ (പിറവം വലിയപള്ളി) പെരുന്നാൾ നിറവിൽ
പുണ്യപുരാതനമായ പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിലെ(പിറവം വലിയപള്ളി) പ്രധാന പെരുന്നാളായ ദനഹാ പെരുന്നാൾ 2020 ജനുവരി 1 മുതൽ 6 വരെ പൂർവാധികം ഭക്തിനിർഭരമായി ആഘോഷിക്കുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു. മാനവകുലത്തിന്റെ പാപപരിഹാരത്തിനും വീണ്ടെടുപ്പിനുമായി മനുഷ്യാവതാരം ചെയ്ത നമ്മുടെ കർത്താവ് പാപികളായിരുന്ന മനുഷ്യരോട് താദാത്മ്യം പ്രാപിച്ചുകൊണ്ടു യോർദാൻ നദിയിൽ തന്റെ മുന്നോടിയായ യോഹന്നാൻ മാംദാനയിൽ നിന്ന് സ്നാന സ്വീകരിച്ചതിന്റെ പാവന സ്മരണ പുതുക്കുന്ന ഈ പെരുന്നാൾ പിറവത്തെ നാനാജാതി മതസ്ഥർക്കും അനുഗ്രഹത്തിന്റെയും ആഘോഷത്തിന്റെയും ഉത്സവമാണ്. അനേകായിരങ്ങൾക്ക് അഭയകേന്ദ്രമായ പരി. ദൈവമാതാവിന്റെയും വി. രാജാക്കളുടെയും നാമദേയത്താൽ പാവനമായ ദേവാലയത്തിലെ പെരുന്നാൾ ചടങ്ങുകളിൽ നേർച്ചകാഴ്ചകളോടെ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ കർത്തൃനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
ഇന്ന് വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരം 7 മണിക്ക് വചനശുശ്രൂഷ, അഞ്ചാം തിയതി(നാളെ) രാവിലെ 7 മണിക്ക് വി. കുർബാന, 9 മണിക്ക് വി കുർബാന, വൈകിട്ട് ഭക്തിനിർഭരമായ പ്രദക്ഷിണം പേപ്പതി കുരിശിങ്കൽ നിന്ന് ആരംഭിച്ച് പാഴൂർ വെട്ടുതോട്ടം ചാപ്പൽ, സെന്റ് ജോർജ്ജ് കുരിശ്, കാതോലിക്കേറ്റ് സെന്റർ റോഡ്, കടവിൽ മർത്തശ്മൂനീ ചാപ്പൽ, സെമിനാരി ചാപ്പൽ വഴി കരവട്ടെക്കുരിശ്, ടൌൺ കുരിശ്, തണ്ടിക കുരിശ് എന്നിവിടങ്ങളിൽ ധൂപപ്രാർത്ഥന നടത്തി പള്ളിയിൽ എത്തുന്നു. തുടർന്ന് പള്ളിയിൽ ആശിർവാദം.
ആറാംതീയതി 7 മണിക്ക് പ്രഭാത പ്രാർത്ഥന, 8 മണിക്ക് വി ദനഹാ ശുശ്രൂഷ, 9 മണിക്ക് വി മൂന്നിന്മേൽ കുർബാന, പ്രസംഗം, പ്രദക്ഷിണം (കരവട്ടെ കുരിശിലേക്ക്), സ്ലീബാ എഴുന്നള്ളിപ്പ്, 1 :30 നു കൊടിയിറക്കൽ.
പെരുന്നാളിൽ ഏവരും നേര്ച്ച കാഴ്ചകളോടെ വന്ന സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു വികാരി ഫാ സ്കറിയ വട്ടക്കാട്ടിൽ അറിയിച്ചു.