നിരണം പെരുന്നാൾ കൊടിയേറി
വിശുദ്ധ മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതവും ആഗോള മാർത്തോമൻ തീർത്ഥാടനകേന്ദ്രവും, പരിശുദ്ധന്റെ തിരുശേഷിപ്പിടം സ്ഥിതി ചെയ്യുന്നതുമായ നിരണം പള്ളിയിലെ വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ 1947-മത് ഓർമ്മപെരുന്നാളിന്റെ കൊടിയേറ്റ് കർമ്മം ആയിരങ്ങളെ സാക്ഷിയാക്കി ഇടവക മെത്രാപ്പോലീത്ത അഭി. ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപോലീത്ത നിർവഹിച്ചു.
വിവിധ ഭാഗങ്ങളിൽ നിന്നുള്ള വർണ്ണശബളമായ വാദ്യ മേളങ്ങളുടെ അകമ്പടിയോടുകൂടിയ മാർത്തോമൻ പൈതൃകറാലികൾ കൊടി ഘോഷയാത്രക്ക് അകമ്പടിയായി ദൈവാലയത്തിൽ എത്തിച്ചേർന്നു. നാനാജാതി മതസ്ഥർ പരിശുദ്ധന്റെ മദ്ധ്യസ്ഥതയിൽ അഭയപെട്ട് പെരുന്നാൾ ദിനങ്ങളിൽ ദൈവാലയത്തിലേക്ക് എത്തിച്ചേരുന്നു. പരിശുദ്ധന്റെ സാന്നിദ്ധ്യത്താൽ അനുഗ്രഹീതമായ നിരണം പള്ളിയിലേക്ക് ഏവർക്കും സ്വാഗതം.
For more news, visit: www.facebook.com/niranamchurch
Holy Qurbana ; 15 Dec
Posted by GregorianTV on Saturday, 14 December 2019