‘ബേത്ലഹെമിലെക്കുള്ള യാത്ര’
‘ഒരു രാജാവ് ഒരു മനുഷ്യനെ ശിക്ഷിച്ചു. ശിക്ഷ എന്താണ് എന്ന് വച്ചാൽ തണുത്തുറഞ്ഞ തടാകത്തിലേക്കു വലിച്ചിടുക എന്നതായിരുന്നു. ആ നാട്ടിലെ വിചിത്രമായ ഒരു ശിക്ഷ ആയിരുന്നു അത്. ജീവനറ്റ ഉറഞ്ഞ ശരീരം ആയിരുന്നു ആ തടാകത്തിലെ പ്രഭാത കാഴ്ചകൾ. എന്നാൽ അതിലും വിചിത്രമായി ഈ മനുഷ്യൻ ജീവനോടെ ഇരിക്കുന്നു എന്നത് ആയിരുന്നു അടുത്ത ദിവസം ആ നാട്ടിലെ വാർത്ത. വാർത്ത അറിഞ്ഞ രാജാവ് ഈ മനുഷനോടെ ചോദിച്ചു താങ്കൾ എങ്ങനെ ഈ നിമിഷം വരെ ജീവൻ നിലർത്തി. അതിനു ആ മനുഷ്യൻ പറഞ്ഞത് അങ്ങയുടെ കൊട്ടാരത്തിൻ്റെ മട്ടുപ്പാവിൽ കത്തി നിന്ന നക്ഷത്ര വിളക്കിനെ നോക്കി നോക്കി ഞാൻ എൻ്റെ തണുപ്പിനെ മറന്നു.’ ഓരോ നക്ഷത്ര വിളക്കുകളും പ്രതിക്ഷയുടെ അടയാളമാണ്. രക്ഷകനിലേക്കുള്ള അടയാളം. ഓരോ തെരുവ് കോണുകളിലും നക്ഷത്രങ്ങൾ തെളിഞ്ഞു തുടങ്ങി, അതുകൊണ്ടാണ് ക്രിസ്തുമസ് പ്രീതീക്ഷയുടെയും പ്രത്യാശയുടെയുടെയും സ്നേഹത്തിൻ്റെയും ഒക്കെ ആഘോഷമായി ലോകത്തിലെ എല്ലാം ജനതയും സ്വീകരിക്കുന്നത്.
പാശ്ചാതിയർക്കു ക്രിസ്മസ് ദിനങ്ങളിലേക്കുള്ള യാത്ര ഒരു ആഘോഷമാണെങ്കിലും പൗരസ്ത്യ സഭകൾ നോമ്പിൻ്റെയും അനുതാപത്തിൻ്റെയും വഴികളിലുടെയാണ് ക്രിസ്തുവിൻ്റെ ജനനത്തിലേക്കു പ്രവേശിക്കുന്നതു. എന്നിരുന്നാലും ഇന്നിൻ്റെ ഈ ലോകത്തിൽ നാം എത്രമാത്രം ആഴമായി ആണ് ഈ പെരുനാളുകളെ ഉൾക്കൊള്ളുന്നത് എന്ന് ചിന്തികേണ്ടിയിരിക്കുന്നു. ക്രിസ്തുവിൻ്റെ ജനനത്തിനു മുന്നേ ഉള്ള ഓരോ നിമിഷങ്ങളിലും പരി. മറിയാമും യൗസെപ്പ് പിതാവും നേരിട്ട സഹനങ്ങളെയും അതിനു അപ്പുറമുള്ള വേദനകളെയും, പരിഹാസങ്ങളെയും എത്ര താഴ്മയായി ഉൾക്കൊണ്ടു എന്നത് സുവിശേഷങ്ങൾ ഓരോന്നും നമ്മളോട് പറയുന്നുണ്ട്. അവിടെയാണ് എൻ്റെയും നിങ്ങളുടെയും ഈ നോമ്പ് കാലം കൊണ്ട് നമ്മടെ ജീവിതത്തെ എത്രമാത്രം ക്രമപ്പെടുത്തി എന്ന് നാം വിലയിരുത്തേണ്ടത്. അതിനു നമ്മൾക്ക് സാധിക്കുന്നില്ലെങ്കിൽ ഇവയൊക്കെ വെറും പ്രഹസങ്ങളുടെ കൂട്ടത്തിൽ കണക്കിടേണ്ട വരുമെന്നത് ആണ് സത്യം. ഓരോ നോമ്പ് ദിനങ്ങളും ഒരു ഒരുക്കം ആണ് നമ്മളുടെ ഹൃദയങ്ങളെ ഒരു പുൽകൂടായി മാറ്റുവാനുള്ള ഒരുക്കം. ആ ഒരുക്കമുള്ള നമ്മളുടെ ഹൃദയങ്ങളിലാണ് ക്രിസ്തു ജനിക്കപ്പെടേണ്ടത്. അതുണ്ടാകുമ്പോൾ മാത്രമാണ് നാം ഒരു നല്ല മനുഷ്യനാകുന്നത് എങ്കിൽമാത്രമേ ക്രിസ്തു കാണിച്ച സ്നേഹം നമ്മളിലൂടെ ഈ ലോകത്തിനു പകരുവാൻ സാധിക്കുകയുള്ളു. ആട്ടിടയമാർ കേട്ട സദ് വാർത്ത കേൾക്കുവാൻ, ഒരു ബേത്ലഹേം ആകുവാൻ നമ്മെളെ ഒരുക്കുന്ന നൊമ്പുകാലം ഉണ്ടാകട്ടെ എന്ന് ചെറിയ പ്രാത്ഥനയോടെ യെൽദൊ നൊമ്പിനെ നമ്മൾക്ക് ഒരുമിച്ചു സ്വീകരിക്കാം.
കെൽവിൻ ജോൺ