കോതമംഗലം ചെറിയ പള്ളിയിൽ ശവ സംസ്‍കാരത്തിന് അനുമതി
കോതമംഗലം:എൽദോ മാർ ബസേലിയോസ് മഫ്രിയാന കബറടങ്ങിയിരിക്കുന്ന കോതമംഗലം മാർത്തോമ്മൻ ഓർത്തഡോൿസ് ചെറിയ പള്ളി ഇടവകാംഗവും വികാരിയുമായ വന്ദ്യ തോമസ് പോൾ റബാച്ചന്‍റെ പരേതയായ മാതാവ് മറാച്ചേരിൽ വീട്ടിൽ ചിന്നമ്മ പൗലോസിന്‍റെ (75) ശവസംസ്കാരം ഓർത്തഡോക്സ് വിശ്വാസ പ്രകാരം കോതമംഗലം ചെറിയ പള്ളിയിൽ നടത്താൻ ഹൈക്കൊടതി അനുമതി. സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം നാളെ ( 27.03.2018) ഉച്ചക്ക് 2 മണി മുതൽ 5 മണി വരെയാണ് സംസ്‍കാര ചടങ്ങുകൾ. ആവിശ്യമായ ക്രമീകരണങ്ങൾ ഉറപ്പ് വരുത്താൻ അധികൃതരോട് കോടതി നിർദേശിച്ചു. കോതമംഗലം ശോഭ സ്കൂളിനു സമീപമുള്ള വസതിയിൽ ഇന്ന് വൈകുന്നേരം 7 മണിക്ക് പ്രാർത്ഥന ഉണ്ടായിരിക്കും.
അതേസമയം അടക്കത്തെ എതിര്‍ത്ത യാക്കോബായ വിഭാഗത്തിന്‍റെ വാദങ്ങള്‍ ബഹു.കോടതി തള്ളിക്കളഞ്ഞു. മലങ്കര സഭയുടെ പള്ളികള്‍ ഭരിക്കപ്പെടേണ്ട 1934-ലെ സഭാ ഭരണഘടന ഈ പള്ളിക്കും ബാധകമാണെന്ന് ഇതോടെ വ്യക്തമായി. പരമോന്നത നീതി പീഠത്തില്‍ 1958 -ലും , 1995 -ലും ഓര്‍ത്തഡോക്‍സ് സഭക്ക് അനുകൂലമായ സമുദായക്കേസ് വിധികള്‍ ചില പള്ളികളുടെ ഉടമസ്ഥ അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ 2017 ജൂലൈ 3-ന് സുപ്രീംകോടതി ശെരി വെച്ചിരിന്നു. കൂടാതെ എറണാകുളം കേന്ദ്രീകരിച്ച സമാന്തര ഭരണത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിന്നു. യാക്കോബായ വിഭാഗത്തിന്‍റെ 2002-ലെ ഭരണഘടന നിയമ വിരുദ്ധമെന്നു കണ്ടെത്തി റദ്ദാക്കുകയും ചെയ്തു.
https://ovsonline.in/articles/malankara-church-news-court-order-2017/