ചെറായി സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ യാക്കോബായ വിഭാഗത്തിനു നിരോധനം
ചെറായി സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിലും വിഘടിത യാക്കോബായ വിഭാഗത്തിന്റെ സമാന്തര ഭരണം അവസാനിപ്പിച്ചു എറണാകുളം അഡീഷണൽ ജില്ലാ കോടതി ഉത്തരവായി. 1934-ലെ ഭരണഘടന പ്രകാരം നിയമിതനായ വികാരി ഫാ. ഗീവർഗീസ് ബേബി സമർപ്പിച്ച ഇടക്കാല ഹർജിയിലാണ് ഉത്തരവ്. വികാരി എന്ന നിലയിൽ പള്ളിയിൽ പ്രവേശിക്കുന്നതിനും മതപരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനും ആരും തടസ്സം നിൽക്കാൻ പാടില്ല എന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ![]()
പള്ളിയിലും പള്ളിവക കെട്ടിടങ്ങളിലും ഓഫിസിലും പ്രവേശിക്കുന്നതിനും വികാരി എന്ന നിലയിൽ പ്രവർത്തിക്കുന്നതിനും വിഘടിത വിഭാഗം തടസ്സം സൃഷ്ടിക്കുന്നുവെന്നും, സമാന്തരഭരണം നടത്തുന്നുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. 1934-ലെ ഭരണഘപ്രകാരം നിയമിതരാകുന്ന വൈദികർക്കു മാത്രമേ പള്ളിയിൽ പ്രവേശിക്കുവാനും ആരാധന നടത്തുവാനും കഴിയുകയുള്ളൂയെന്ന് കോടതി വ്യക്തമാക്കുകയും അല്ലാത്തവർക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.
https://ovsonline.in/news/cherai-st-marys-pally/
