അഭിവന്ദ്യ സഖറിയ മാർ നിക്കോളോവോസ് WCC എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
നോർവേയിലെ ട്രോണ്ട്ഹൈമിൽ നടന്ന വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് (WCC) കേന്ദ്രകമ്മിറ്റി യോഗത്തിൽ മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കോളോവോസ് WCC എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു.
രണ്ട് പതിറ്റാണ്ടിലേറെയായി ഇതാദ്യമായാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒരംഗം എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഭാഗ്യ സ്മരണാർഹനായ ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയാണ് ഈ കമ്മിറ്റിയിൽ മലങ്കര സഭയെ പ്രതിനിധീകരിച്ച അവസാന വ്യക്തി.
എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രോഗ്രാം സ്റ്റാഫുകളെ നിയമിക്കുക, നിലവിലുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, സെൻട്രൽ കമ്മിറ്റി അംഗീകരിച്ച ബജറ്റിന്റെ മേൽനോട്ടം വഹിക്കുക, എന്നീ ചുമതലകൾക്കു വേണ്ടിയാണ് WCC സെൻട്രൽ കമ്മിറ്റി ഇരുപത് അംഗങ്ങളെ അതിന്റെ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കുന്നത്. 2013 ൽ അഭി. റിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായെ WCC യുടെ സെൻട്രൽ കമ്മറ്റിയിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു.
110 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 500 മില്യൺ ക്രിസ്ത്യാനികൾ ഉൾപ്പെടുന്ന വിവിധ സഭകളുടെ കൂട്ടായ്മയാണ് വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് എന്ന WCC. 1948 ൽ നിലവിൽ വന്ന WCC യിൽ മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ സ്ഥാപക അംഗമാണ്. 23 ഓഗസ്റ്റ് 1948 ൽ നെതർലാൻഡ്‌സിലെ ആംസ്റ്റർഡാമിൽ വെച്ച് നടന്ന WCC യുടെ പ്രാഥമിക ജനറൽ അസ്സംബ്ലിയിൽ മലങ്കര സഭയെ പ്രതിനീകരിച്ച് അഭിവന്ദ്യ അലക്സിയോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തായും സംഘവും പങ്കെടുത്തിരുന്നു.
HG Alexios MarTheodosius of MOSC with Charles E. Douglas of Church of England.This photo was taken by the world famous…
Posted by Historic Images of Malankara Orthodox Syrian Church on Tuesday, 8 July 2014