മെത്രാപ്പോലീത്തക്കെതിരെ വ്യാജ പ്രചരണം : ഉറവിടം കണ്ടെത്തി
സഭ നേതൃത്വത്തെയും ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.തോമസ് മാർ അത്താനാസിയോസ് തിരുമേനിയെയും സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തി നടക്കുന്ന വ്യാജ പ്രചരണങ്ങളുടെ ഉറവിടം കണ്ടെത്തി. അബുദാബിയിൽ നിന്നാണ് വ്യാജ പ്രചരണങ്ങളുടെ പ്രഭവ കേന്ദ്രം.
മെത്രാപ്പോലീത്ത സിനഡിൽ ഇറങ്ങിപ്പോയി എന്നായിരുന്നു വ്യാജ പ്രചരണം. പിറ്റേന്ന് പത്രത്തിലും ഇത്തരം വ്യാജ വാർത്ത പ്രത്യേക്ഷപ്പെട്ടു. എന്നാൽ വാർത്ത അടിസ്ഥാന രഹിതമാണെന്ന് ഭദ്രാസന സെക്രട്ടറി ഫാ.എബ്രഹാം മാത്യു പറഞ്ഞു. വ്യാഴാഴ്ച ചെങ്ങന്നൂർ അരമനയിൽ ശെമ്മാശ്ശ പട്ടം കൊടുക്കലിന് മുന്നോടിയായിയുള്ള ക്രമീകരണങ്ങൾക്കായി പരിശുദ്ധ കാതോലിക്കാ ബാവയുടെ അനുമതിയോടെയാണ് മെത്രാപ്പോലീത്ത പോയത്.