സഭയെ എതിർക്കുന്നത് പാർട്ടിയായാലും സർക്കാരായാലും തകരും: കാതോലിക്കാ ബാവ
തൃശൂർ: മലങ്കര ഓർത്തഡോക്സ് സഭയെ തകർക്കാൻ വ്യക്തിയോ പ്രസ്ഥാനമോ സർക്കാരോ രാഷ്ട്രീയ പാർട്ടിയോ ശ്രമിച്ചാൽ അവ സ്വയം തകരുമെന്ന കാഴ്ചയാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭയുടെ ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ വടക്കൻ മേഖേല സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഭയോട് പോരടിക്കുകയെന്നാൽ ദൈവത്തോട് പോരടിക്കുകയെന്നാണ്. സഭക്ക് നന്മചെയ്തത് പൂർവികരായ ഹൈന്ദവ നാട്ടുരാജാക്കന്മാരാണ്, അല്ലാതെ വിദേശികളല്ല. സഭയെ കുറ്റപ്പെടുത്തുന്നവർ അവരുടെ കുറ്റം മറച്ചുവയ്ക്കുകയാണ്. നീതിന്യായ കോടതി നമുക്ക് അനുകൂലമായി നൽകിയ വിധിയെ പലരും വെല്ലുവിളിക്കുകയാണ്. അത് നാശത്തിനാണ്.
ധൈര്യമായി ദൈവത്തിൽ ആശ്രയിക്കുക, സഭ തകരില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ഥാനത്തിന്റെ പ്രസിഡണ്ട് അഭി ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. വൈദീക സെമിനാരി പ്രിൻസിപ്പൽ ഫാ ഡോ ജോൺസ് അബ്രഹാം കോനാട്ട്, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, കൊച്ചി ഭദ്രാസന സെക്രട്ടറി ഫാ സി എം രാജു, സെന്റ് ഇഗ്‌നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ ഡാനിയേൽ തോമസ്, തോമസ് പോൾ റമ്പാൻ, ഫാ വർഗീസ് ട്ടി വർഗീസ്, ഫാ അജി കെ തോമസ്, ജോജി പി തോമസ്, എൽജോ സി ചുമ്മാർ എന്നിവർ പ്രസംഗിച്ചു.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |