ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ കാസായുടെ ചെയർമാൻ
ഡൽഹി: ക്രിസ്ത്യൻ ഏജൻസി ഫോർ സോഷ്യൽ ആക്ഷൻ ഇന്ത്യയുടെ പുതിയ ചെയർമാനായി മലങ്കര ഓർത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തായെ തെരഞ്ഞെടുത്തു സാമൂഹ്യ പ്രതിബദ്ധതയോടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഏജൻസി ആണ് കാസാ. ഇതിനുമുമ്പ് ചെയർമാനായിരുന്ന കേരളീയൻ മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനായ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയാണ്. എപ്പിസ്ക്കോപ്പൽ രജത ജൂബിലി ആഘോഷിക്കുന്ന മാർ ഐറേനിയോസിന് ലഭിച്ച വലിയ സമ്മാനമാണ് ഈ നിയോഗം.
സ്വീകരണം നൽകി :
ക്രിസ്ത്യൻ ഏജൻസി ഫോർ സോഷ്യൽ ആക്ഷൻ ഇന്ത്യയുടെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപെട്ട മലങ്കര ഓർത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താക്ക് സ്വീകരണം നൽകി. ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനതാവളത്തിൽ വിവിധ ക്രൈസ്തവ സഭാംങ്ങളും വൈദീകരും ചേർന്നാണ് തിരുമേനിയെ സ്വീകരിച്ചത്. സാമൂഹിക പ്രതിബദ്ധതയോടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ പൊതുവായ ക്രിസ്ത്യൻ ഏജൻസി ആണ് കാസാ.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |