തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി കുരിശടി കൂദാശ നടത്തി
കരുനാഗപ്പള്ളി :- തഴവ എവിഎച്ച്എസ് ജംക്ഷനു സമീപം പണികഴിപ്പിച്ച തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയുടെ കുരിശടി കൂദാശ കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോനിയോസ് നിർവഹിച്ചു. ഇതിനോടനുബന്ധിച്ചു ചേർന്ന പൊതുസമ്മേളനം ജില്ലാ അസി. കലക്ടർ ഡോ. എസ്. ചിത്ര ഉദ്ഘാടനം ചെയ്തു. പരസ്പരം സ്നേഹിക്കാനും പ്രാർഥിക്കാനുമുള്ള മനസ് സമൂഹത്തിൽ വളരണമെന്നു ചിത്ര പറഞ്ഞു. സഖറിയാസ് മാർ അന്തോനിയോസ് പ്രഭാഷണം നടത്തി. ഇബ്രാഹീം മന്നാനി, വിദ്യാനന്ദസ്വാമി, ഗംഗകുമാർ, വിപിൻ മുക്കേൽ, സി.ആർ. മഹേഷ്, സോജു കോശി രാജു, ജോജി കെ. ജോൺ, ട്രസ്റ്റി ബിനു ജോർജ് എന്നിവർ പ്രസംഗിച്ചു.