‘കാതോലിക്കയുടേത് ലൈക്കുകൾ വാരിക്കൂട്ടാൻ ജല്പനങ്ങൾ’ പ്രതിഷേധവുമായി കായംകുളത്തെ യാക്കോബായ വിഭാഗക്കാർ ; ഒടുവിൽ അറസ്റ്റ്
ആലപ്പുഴ :കായംകുളം യാക്കോബായ ഇടവകയിൽ യാക്കോബായ വിഭക്കാർ തമ്മിൽ തർക്കം അറസ്റ്റിലെത്തി.വികാരി ആയി ജോലി ചെയ്യുന്ന വൈദീകനെ തൽ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ ഇടവക അംഗങ്ങൾ നടത്തിയ പ്രതിഷേധത്തെ പ്രാദേശിക രാഷ്ട്രീയ സ്വാധീനമുപയോഗിച്ചു അടിച്ചൊതുക്കാൻ ശ്രമെന്ന് പരാതി.ആഴ്ചകൾക്ക് മുമ്പ് വികാരി ഇടവകയിലെ വയോധികനെ ഓഫീസിൽ വച്ച് കൈയ്യേറ്റം ചെയ്യുന്ന വീഡിയോ ദൃശങ്ങൾ പള്ളിയുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന ഫെയിസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരുന്നു.
ആരോപണവിധേയൻ ഇടവക അംഗത്തെ മർദ്ദിക്കുന്ന ദൃശ്യം
ഫെയിസ്ബുക്ക് പോസ്റ്റ്
സഭയുടെ പാരമ്പര്യങ്ങൾക്കും, വിശ്വാസ ആചാരങ്ങൾക്കും വിരുദ്ധമായിട്ടുള്ള പ്രവർത്തനങ്ങൾ ഒരിക്കലും അംഗീകരിക്കുവാൻ കഴിയുകയില്ല എന്ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയായ അങ്ങ് സോഷ്യൽ മീഡിയകളിൽ പ്രസ്താവന നടത്തി ലൈക്കുകൾ വാരിക്കൂട്ടാൻ വേണ്ടി മാത്രം ചെയ്യാൻ പറ്റാത്ത കാര്യങ്ങളെക്കുറിച്ച് ജലപ്പനങ്ങൾ ചെയ്യരുത്. കായംകുളം,കാദീശ യാക്കോബായ സുറിയാനി പള്ളി ഇടവക അംഗത്തെ മർദ്ദിച്ച അങ്ങ് നിയമിച്ച കൊല്ലം ഭദ്രാസനത്തിലെ ഗുണ്ടകളെപ്പോലെ പെരുമാറുന്ന പ്രിൻസ് പൊന്നച്ചൻ എന്ന വൈദികനെ എതിരെ ഏതെങ്കിലും നടപടി എടുക്കുവാൻ ആർജ്ജവം കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ അങ്ങയ്ക്ക് ഉണ്ടോ? സഭയുടെ 2002ലെ ഭരണഘടന അസാധുവാണെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയ ഈ വൈദികനെ സഭാ നേതൃത്വം സംരക്ഷിക്കുന്നത് എന്തിന്? പാത്രിയർക്കിസ് ബാവ അലൈൻ പള്ളിയിൽ നിന്നും കാലാവധി പൂർത്തിയാക്കും മുൻപേ എന്ത് കാരണത്താലാണ് പ്രിൻസിനെ തിരികെ നാട്ടിൽ അയച്ചത് അങ്ങ് അറിയുന്നത് നന്നായിരിക്കും. ആ ഗുണ്ടക്കെതിരെ പ്രതിഷേധിച്ചതിന് കായംകുളം,കാദീശ യാക്കോബായ ഇടവകയിലെ അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത നീക്കം ചെയ്തതിൽ അങ്ങേക്ക് എന്തെങ്കിലും മനസ്താപം ഉണ്ടോ? ഞങ്ങൾ രുചിച്ചറിഞ്ഞ പിതാക്കന്മാർ ഒന്നും അങ്ങയുടെ പാതയിൽ അല്ല നടന്നിരുന്നത്.

