OVS-Pravasi News

കുവൈറ്റ് സെന്റ്.ഗ്രീഗോറിയോസ് യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ ഏക ദിന സമ്മേളനം നാളെ

കുവൈറ്റ്‌ സെന്റ്‌. ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തിൽ കുവൈറ്റിലെ ഓർത്തഡോക്സ് ഇടവകാംഗങ്ങൾക്കായി ഒരു ഏകദിന സമ്മേളനം നാളെ(25.02.2016) രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെ അബ്ബാസിയ സെന്റ്. ജോർജ്ജ് ചാപ്പലിൽ വെച്ച് നടത്തപ്പെടുന്നു.

12079114_10153194437417574_5643916706628918754_n

“ഞാനാകുന്നു നിങ്ങളെ തിരഞ്ഞെടുത്തത്” (യോഹ 15.16) എന്നുള്ള ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ അനുഗ്രഹീത വേദശാസ്ത്ര പണ്ഡിതനും, കോട്ടയം തിയോളജിക്കൽ സെമിനാരി, സെന്റ്. എഫ്രേം എക്യുമെനിക്കൽ റിസേർച്ച് ഇൻസ്റ്റിട്യൂട്ട് (SEERI) അദ്ധ്യാപകനും, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി റിസേർച്ച് ഗൈഡ് , പുരോഹിതൻ മാസികയുടെ അസോസിയേറ്റ് എഡിറ്റർ, FFRRC- യുടെയും, സെമിനാരിയുടെയും രജിസ്ട്രറുമായറവ. ഫാ. ഡോ. ബേബി വർഗ്ഗീസ്മുഖ്യ പ്രഭാഷകൻ ആയിരിക്കും.

12729103_10153194436867574_3412401209364262742_n

പ്രസ്തുത സമ്മേളനത്തിൽ എല്ലാരുടെയും പ്രാർത്ഥനാപൂർവ്വമായ സാന്നിദ്ധ്യ സഹകരണങ്ങൾ സവിനയം അഭ്യർത്ഥിക്കുന്നു.
സമ്മേളനത്തിനു പങ്കെടുക്കുന്ന എല്ലാ അംഗങ്ങളും താഴെ നൽകിയിരിക്കുന്ന ഓൺ ലൈൻ രജിസ്ട്രേഷൻ ലിങ്കിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണു.

Online Registration Link: http://goo.gl/forms/yZWm14K7fS

error: Thank you for visiting : www.ovsonline.in