സെ: സ്റ്റീഫൻസ് ഓ.വി.ബി.എസ് നു ഉത്സവനിറവോടെ സമാപനം
കുവൈറ്റ്:-കുവൈറ്റ് സെ: സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയിലെ ഓ .വി .ബി . എസ് സമാപിച്ചു .അബ്ബാസിയ സെ . ജോണ്‍സ് ഹാളിൽ കഴിഞ്ഞ പത്ത് ദിവസങ്ങളിലായി നടന്നു വരികയായിരുന്നു ഓ .വി .ബി . എസ് എന്ന ഓർത്തഡോൿസ് വെക്കേഷൻ ബൈബിൾ സ്കൂൾ. കുട്ടികളുടെ റാലിയോടെയാണ് സമാപന സമ്മേളനം ആരംഭിച്ചത് . സമാപന സമ്മേളത്തിൽ ഓ .വി .ബി . എസ് ഡയറക്ടർ മലങ്കര സഭയിലെ ആരാധനാ സംഗീത വിഭാഗമായ ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക് കൽകട്ട ഭദ്രാസന ഉപാധ്യക്ഷൻ റെവ .ഫാ . വർഗീസ് പി .ജോഷ്വ വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. ചുരുങ്ങിയ കാലം കൊണ്ട് സെ: സ്റ്റീഫൻസ് ഇടവക നേടിയ വളർച്ചയെയും പ്രവർത്തനങ്ങളെയും അദ്ദേഹം അനുമോദിച്ചു . ഓ .വി .ബി . എസ് സംഘാടനത്തിൽ കാണിച്ച മികവിനെ അദ്ദേഹം പ്രശംസിച്ചു .
ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി ഒരു കാൻസർ രോഗിയ്ക്ക് വിദ്യാർഥികൾ 50000 രൂപ സ്വരൂപിച്ച് നൽകി. ഉൾക്കൊണ്ട് ഓ.വി.ബി.എസ് സന്ദേശം ഉൾക്കൊണ്ട് ഭാവി തലമുറ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നതിന്റെ മകുടോദാഹരണമാണ് ജീവകാരുണ്യ പ്രവർത്തനത്തിൽ കൂടെ വെളിപെടുന്നതെന്നും സഹായം അർത്ഥിക്കുന്നവർക്ക് മുൻപിൽ അനുകമ്പയോടെ പ്രവർത്തിച്ച പുതുതലമുറയുടെ പ്രവർത്തികൾ അഭിനന്ദനം അർഹിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ഇടവക വികാരി ഫാ. സഞ്ജു ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടവക ട്രസ്റ്റി വി .വൈ .തോമസ് , സെക്രട്ടറി ശ്രീ. ജിനു തോമസ് , ഓ.വി.ബി.എസ് സൂപ്രണ്ട് ശ്രീ . ലവിൻ തോമസ് കണ്‍വീനർ ശ്രീമതി. ഷൈനി അജോയ് , ശ്രീ ജോൺ മാത്യു , ശ്രീ. റെജി ടി . അച്ചൻകുഞ്ഞ് , മാസ്റ്റർ അൻവിൻ സഞ്ജു ജോൺ എന്നിവർ സംസാരിച്ചു ,തുടർന്ന് കുട്ടികളും അധ്യാപകരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി . അവധിക്കാലം ആഘോഷമാക്കിയാണ് കുരുന്നുകൾ ഓ .വി .ബി . എസിൽ പങ്കെടുത്തത് , പുതിയ അറിവുകൾ നേടുവാനും കഥകൾ,പാട്ടുകൾ ,ആക്ഷൻ സോങ്ങ് , മറ്റ് വിനോദ പരിപാടികൾ എന്നിവയിൽ പങ്കെടുത്തും കുട്ടികൾ അവധിക്കാലം ഉല്ലസമാക്കി .220 വിദ്യാർഥികളും 35 അധ്യാപകരും പത്ത് ദിവസം നീണ്ടു നിന്ന പരിപാടികളിൽ സജീവമായി പങ്കെടുത്തു . പത്തു ദിവസത്തെ ഓ .വി .ബി.എസ് ക്ലാസ്സുകൾ ഭാവി ജീവിതത്തിനു മുതൽക്കൂട്ടാണെന്ന് വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഏക സ്വരത്തിൽ അഭിപ്രായപെട്ടു .