ചെറുതാകുവാനുള്ള വലിയ സന്ദേശം
ദൈവസ്നേഹത്തിൻ്റെ നിത്യസന്ദേശവുമായി ഒരു ക്രിസ്മസ് കൂടി സമാഗതമായിരിക്കുന്നു. ചെറുതാകലിൻ്റെ വലിയ സന്ദേശമാണ് ക്രിസ്മസ് നൽകുന്നത്. ഇതാ ദൈവപുത്രൻ മണ്ണിൽ എളിയവനായി പിറന്ന് പുൽക്കുടിലിൽ കീറ്റുശീലകളാൽ ചുറ്റപ്പെട്ട് വിനീതനായി ശയിക്കുന്നു. ചെറുതാകനുള്ള മനസ്സ് നഷ്ടമാകുന്ന കാലമാണിന്ന്. ഉള്ളതിലധികം മേന്മ നടിക്കുന്നവരാണ് ഏറെയും. സ്നേഹവും കരുണയും മനസ്സലിവുമൊക്കെ നഷ്ടമാകുന്ന ആധുനികകാലത്ത് പുൽക്കൂട് ഒരു വലിയ ആത്മീയസന്ദേശമാണ് നൽകുന്നത്. അസമാധനത്തിൻ്റെ അന്ധകാരം വ്യാപിക്കുമ്പോൾ ശാന്തിയുടെയും സമാധാനത്തിൻ്റെയും നക്ഷത്ര ശോഭ പകരാൻ പുൽക്കൂട് നമ്മെ പ്രചോദിപ്പിക്കുന്നു.
ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം എന്ന സ്വർഗീയ ആശംസ ഹൃദയങ്ങളിൽ സ്വീകരിക്കാം. അഗതികളുടെയും ദുഃഖിതൻ്റെയും പക്ഷം ചേർന്ന് അവരുടെ കണ്ണീരൊപ്പാൻ ഈ പുണ്യദിനത്തിൽ നമുക്ക് കഴിയണം അപ്പോഴാണ് ക്രിസ്തുവിൻ്റെ പിറവി നമ്മിൽ പൂർണമാകുന്നത്. നിരന്തരം നന്മചെയ്യുക എന്നത് ജീവിതനിയോഗമായി സ്വീകരിച്ചുകൊണ്ട് പുതുവർഷത്തിലേക്ക് ചുവടുവെയ്ക്കാം. എല്ലാവർക്കും അനുഗ്രഹദായകമായ ക്രിസ്മസും നമ്മകൾ നിറഞ്ഞ നവവത്സരവും ആശംസിക്കുന്നു.
പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ
https://ovsonline.in/true-faith/true-faith-2/