സതേൺ റീജണൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്
ഹൂസ്റ്റൺ:- സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ദക്ഷിണ മേഖലാ കുടുംബസംഗമത്തിന്റെ ഇടവകതലത്തിലുള്ള രജിസ്ട്രേഷൻ ഉത്ഘാടനം ഹൂസ്റ്റൺ സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് പള്ളിയിൽ ആദ്യ രജിസ്ട്രേഷൻ അവിരാ കെ. അവിരായിൽ നിന്നും വാങ്ങിക്കൊണ്ടു ഫാ. ഷിന്റോ ഡേവിഡ് നിർവഹിച്ചു. ചാർളി വർഗ്ഗീസ് പടനിലം കോൺഫറൻസിന്റെ വിശദീകരണം നൽകുകയും ഇടവകയുടെ സഹകരണത്തിനുള്ള നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഓസ്റ്റിൻ ഹൈലാൻൻഡ് ലേക്ക് ക്യാംപ് ആൻഡ് കൺവൻഷൻ സെൻറ്റിൽ ജൂൺ 29 മുതൽ ജൂലൈ 2 വരെ നടക്കുന്ന കോൺഫറൻസിൽ സഭയുടെ മാനവവിഭവശേഷി വകുപ്പിന്റെ ചാർജ് വഹിക്കുന്ന ഡെപ്യൂട്ടി സെക്രട്ടറി ഫാ. പി. എ. ഫിലിപ്പ് പ്രധാന പ്രസംഗകൻ ആയിരിക്കും. അലക്സിയോസ്സ് മാർ യൂസേബിയോസ് മെത്രാപ്പോലീത്ത മുഖ്യ രക്ഷാധികാരിയായുള്ള കൺവൻഷന്റെ നടത്തിപ്പിനായി ഫാ. സാം മാത്യു (ഡയറക്ടർ), ഫാ. ജോയൽ മാത്യു (ഡപ്യൂട്ടി ഡയറക്ടർ), ചാർളി പടനിലം (സെക്രട്ടറി ), കുര്യൻ പണിക്കർ (ട്രഷറർ ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.
വാർത്ത∙ചാർലി വറുഗീസ് പടനിലം