OVS - Latest NewsOVS-Kerala News

ജനാധിപത്യ ഭാരതത്തിൽ സിറിയൻ നിയമമോ ?

ജനാധ്യപത്യ – മതേതര – സാക്ഷര കേരളത്തിന് വ്യത്യസ്ത വിഷയങ്ങളിലുള്ള വിവിധ തരം സമരങ്ങളും, പ്രതിഷേധങ്ങളും, ഹർത്താലകളും ഒക്കെ ചിരപരിചതമാണ്. സമരങ്ങളുടെ തീച്ചൂളകളിൽ വാർത്തെടുത്ത പ്രബുദ്ധ കേരളം എക്കാലവും വിഷയത്തിൻ്റെ മെറിറ്റ് നോക്കി ന്യായമായ സമരങ്ങളെയും, പ്രതിഷേധങ്ങളേയും പിന്തുണയ്ക്കുകയും, അതെ സമയം അന്യായമായ സമരാഭാസങ്ങളെ പിൻകാലിനു അടിച്ചകറ്റുകയും ചെയ്തിട്ടുണ്ട്. വിപ്ലവങ്ങളുടെയും പ്രതിഷേധങ്ങളുടെയും നീണ്ട പാരമ്പര്യം പേറുന്ന ഈ മണ്ണിൽ കഴിഞ്ഞു കുറെ ദിവസങ്ങളായി പിറവം ഇടവകയുടെ സുപ്രീം കോടതി വിധി നടത്തിപ്പുമായി ബന്ധപ്പെട്ട അരങ്ങേറുന്ന സമര നാടകങ്ങളുടെയും, ഒത്തുകളികളുടെയും, നവോഥാന കേരളത്തിനു പരിചിതമല്ലാത്ത ആത്മഹത്യാ ഭീഷണികളുടെയും ഒക്കെ തുടർപരമ്പരകൾ അരങ്ങ് തകർക്കുമ്പോൾ ദേശീയബോധമുള്ള ഓരോ മലയാളിയും ലജ്ജയാൽ തല കുനിച്ചു. ആത്മഹത്യാ നാടകങ്ങളുടെ പേരിൽ ഒരു സംഘടിത വർഗീയ സമൂഹം അഴിഞ്ഞാടുമ്പോൾ, അവസരവാദ കോർപ്പറേറ്റ് മാധ്യമങ്ങൾ അവരെ തികഞ്ഞ “വിശ്വാസികൾ” എന്ന് ലാളനയോടു വിളിച്ചു ഇരട്ടത്താപ്പുകൾ രാഷ്ട്രീയക്കാർക്ക് മാത്രമല്ല എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി. രാജ്യത്തിൻ്റെ നിയമത്തെ അട്ടിമറിച്ചു തങ്ങളുടെ ലക്ഷ്യങ്ങൾ താൽകാലികമായി സർക്കാർ ഒത്താശയോടെ നേടി എന്ന് വിജയഭേരി മുഴുക്കുമ്പോൾ പ്രതിഷേധത്തിൻ്റെയും, ആത്‍മഹത്യ നാടകങ്ങളുടെയും പേരിൽ ഒരു നിയമ നടപടിക്കും യാക്കോബായ പ്രതിഷേധക്കാർക്കു എതിരെ കേരള പോലീസ് ഇതുവരെ തയാറായിട്ടില്ല എന്നത് മതേതര കേരളത്തിന് ആശ്ചര്യമാണ്, അപമാനമാണ്. ഇത്തരം നടപടികളാണ് ഇവിടത്തെ ഭൂരിപക്ഷ – ന്യൂനപക്ഷ വർഗീയതയ്ക്കുള്ള വളം.

കേരളത്തിലും സമരങ്ങളുടെ ഗതി നിര്ണ്ണയിക്കുവാൻ സർക്കാർ ഒത്താശയോടെ, മാധ്യമങ്ങളെ വേണ്ടേ പോലെ മാനേജ് ചെയ്തു കൊണ്ട് നടത്തുന്ന ആത്‍മഹത്യ നാടകങ്ങൾക്ക് വലിയ സ്കോപ്പ് ഉണ്ട് എന്ന ഒരു മഹത്തരമായ സംഭാവന കൂടെ യാക്കോബായ വിഭാഗം കേരള പൊതുമണ്ഡലത്തിനു സംഭാവന ചെയ്തു. മൂന്നു ദിവസങ്ങൾക്കു ശേഷം ഇന്ന് ആ മഹാ സംഭാവനയുടെ ആദ്യ വിളവെടുപ്പാണ് ഒരു ആത്മഹത്യയുടെ പേരിലുള്ള അനാവശ്യ ഹർത്താലിൽ കൂടെ കേരളത്തിൻ്റെ മണ്ണിൽ നടക്കുന്നത്. മാസങ്ങളായി ലക്‌ഷ്യം കാണാതെ കിടന്ന ഒരു സമരമുഖമാണ് ഇന്ന് ഒരു പ്രതിഷേധ ആത്മഹത്യ എന്ന് പ്രചരിപ്പിക്കപ്പെടുന്ന സംഭവം മൂലം വീണ്ടും പുഷപ്പിക്കുന്നത്. ജനാധ്യപത്യ രാഷ്ട്രീയ പശ്ചാത്തലത്തിലെ മതത്തിൻ്റെ സംഘടിത വോട്ടുബാങ്ക് എന്ന് വശീകരണ സാധ്യതകളുടെ മറവിൽ ഈ രാജ്യത്തിൻ്റെ പരമോന്നത നീതി പീഠം ഒൻപതു മാസം മുൻപ് പുറപ്പടവിച്ച പിറവം സെൻറ് മേരീസ് ഓർത്തഡോൿസ് ഇടവകയുടെ വിധി നടത്തിപ്പിന് ബോധപൂർവമായ നീണ്ട കാലതാമസം നേരിടുന്നു. ബഹു. ഹൈക്കോടതിയിൽ നിലനിൽക്കുന്ന പോലീസ് സംരക്ഷണ ഹർജിയിൽ വാദം തുടരവേ, കേരള സർക്കാർ തല്ക്കാലം മുഖം രക്ഷിക്കാൻ വേണ്ടി മലങ്കര സഭയിലെ വിഘിടത വിഭാഗത്തിൻ്റെ കൈയേറ്റം ഒഴിപ്പിക്കാൻ ശ്രമിക്കുന്നു എന്ന് പ്രതീതി ജനിപ്പിച്ച, പൊതുസമൂഹത്തെയും, ജുഡിഷ്യറിയെയും, മാധ്യമങ്ങളെയും, സർവ്വോപരി പിറവം ഇടവകയുടെ യഥാർത്ഥ അവകാശികളായ മലങ്കര സഭാ വിശ്വാസികളെയും വഞ്ചിച്ചു കൊണ്ട് കേരളത്തിലെ ക്രൈസ്തവ തീവ്രവാദി പ്രസ്ഥാനത്തിന് പള്ളിക്കുള്ളിൽ ആയുധങ്ങളുമായി സംഘടിക്കുവാനും, പാരമ്പര്യമായി തങ്ങളുടെ ഇഷ്ട പരിപാടിയായി കൊണ്ട് നടക്കുന്ന ആത്‍മഹത്യ പ്രതിഷേധ നാടകങ്ങൾ അവതരിപ്പിക്കാനും സർക്കാരും പോലീസും ഒത്താശ ചെയ്തത് അത്യന്തം പ്രതിഷേധാർഹമാണ്. എങ്കിലും സർക്കാരും പോലീസും യാക്കോബായ നേതാക്കന്മാരും കൂടെ കൗശലപൂർവ്വം ഒരുക്കിയ കെണിയിൽ മലങ്കര സഭയുടെ പ്രബുദ്ധ നേതൃത്വം വീണില്ല എന്നത് ദൈവത്തിൻ്റെ അളവറ്റ കരുതൽ മാർത്തോമാ ശ്ലീഹായുടെ ഈ നസ്രാണി സഭയുടെ മേലുള്ളത് കൊണ്ട് കൂടെയാണ്.

ബഹു. സുപ്രീം കോടതിയുടെ വിധികൾ ഈ രാജ്യത്തിൻ്റെ നിയമമായിരിക്കെ, ആ വിധികൾക്കു എതിരെ ജനത്തെ സംഘടിപ്പിച്ചു കലാപം ആസൂത്രണം ചെയ്‌തവരെയും, ആത്മഹത്യ പ്രതിഷേധങ്ങളിൽ പങ്കെടുത്ത പിറവം ഇടവകയുടെ പുറത്തു നിന്നെത്തിയ യാക്കോബായ ആര്ടിസ്റ്റ്കളുടെയും, അവരെ ഇതിനു പ്രേരിപ്പിച്ചവരെയും, പ്രോത്സാഹിപ്പിച്ചവരെയും, പോലീസിൻ്റെ കൃത്യനിർവ്വഹണത്തെ തടസപ്പെടുത്തിയ യാക്കോബായ വിഭാഗം മെത്രാന്മാരെയും, വൈദികരെയും, അക്രമകാരികളെയും അടിയന്തരമായും അറസ്റ് ചെയ്തു മാതൃകാപരമായി ശിക്ഷ നടപടികൾ കൂടെ ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസവും, ബോധവും ജനിപ്പിക്കുന്ന നടപടികൾ കേരള പോലീസ് സത്വരമായി കൈക്കൊള്ളണം എന്ന് ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ അഭ്യർത്ഥിക്കുന്നു. നിയമവാഴ്ചയെ വെല്ലുവിളിച്ചു അരാജകത്തം സ്രഷ്ടിക്കുന്ന യാക്കോബായ വിഭാഗത്തിൻ്റെ അപരിഷ്‌കൃത നടപടികൾക്ക് എതിരെ എന്ത് ഗൗരവകരമായ നടപടികൾ സർക്കാർ വകുപ്പുകൾ എടുക്കുന്നു എന്ന് ധാർമിക ബോധമുള്ള മാധ്യമങ്ങളും പൊതുസമൂഹവും ശ്രദ്ധയോടെ വീക്ഷിക്കുന്നു. മത വെറിക്കും വർഗീയതയ്ക്കും എതിരെ നവോഥാന പ്രബുദ്ധ കേരളത്തിൻ്റെ പുനർസൃഷ്ടിയ്ക്കായി കേരളം ഒന്നടക്കം മുന്നോട്ടു വരേണ്ട ഈ സമയത്തു കേരള പൊതു മനസാക്ഷിയെ ഞെട്ടിച്ചു ക്രിമിനൽ സംഭവങ്ങൾക്കു എതിരെ അടിയന്തരമായി നടപടിയെടുത്തില്ലായെങ്കിൽ സിറിയൻ ആരാധനാ ഭാഷ മാത്രമല്ല, ചോരപ്പുഴ ഒഴുക്കുന്ന സിറിയൻ മത സംസ്ക്കാരവും ഇവർക്ക് വഴങ്ങും എന്ന് കാലം വീണ്ടും കാട്ടിത്തരും. പക്ഷെ അപ്പോഴേക്കും ജനാധ്യപത്യ – മതേതര – സാക്ഷര കേരളത്തിന് നികത്താനാവാത്ത മുറിപ്പാടുകൾ ഇവർ വീഴ്ത്തിയിട്ടുണ്ടാകും എന്ന് ഒരിക്കിൽ കൂടെ ഏവരെയും ഓർമിപ്പിക്കുന്നു.

പ്രസ്താവന:- ബഹു. സുപ്രീം കോടതിയുടെ വിധി നടത്തിപ്പിന് എതിരെ നടന്ന ആത്മഹത്യാ പ്രതിഷേധ നാടകക്കാർക്കും, സംവിധായകർക്കും എതിരെ മാതൃകപരമായ ക്രിമിനൽ നിയമനടപടികൾ കേരള പോലീസ് സ്വീകരിക്കുക – ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ .

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

https://ovsonline.in/articles/black-propaganda/

error: Thank you for visiting : www.ovsonline.in