OVS - Latest NewsOVS-Kerala News

കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിൽ മതപരമായ ചടങ്ങുകൾ നടത്തുവാൻ പോലീസ് സംരക്ഷണം നൽകുവാൻ കോടതി ഉത്തരവായി

ഓർത്തഡോക്സ് വൈദികനായ തോമസ് പോൾ റമ്പാന് കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിൽ മതപരമായ ചടങ്ങുകൾ നടത്തുന്നതിനു മുവാറ്റുപുഴ ഡി.വൈ.എസ്.പി.യോട് മതിയായ പോലീസ് സംരക്ഷണം നൽകുവാൻ കോടതി ഉത്തരവായി.

ഫാ. തോമസ് പോൾ റമ്പാൻ കോതമംഗലം മാർത്തോമൻ ചെറിയപള്ളി വികാരിയായി പ്രവർത്തിക്കുന്നതിനു തടസ്സം ചെയ്യരുതെന്നും യാക്കോബായ വിഭാഗം വൈദികർ മതപരമായ ചടങ്ങുകൾ നടത്തരുതെന്നും കാണിച്ചുണ്ടായ കോടതി ഉത്തരവ് യാക്കോബായ വിഭാഗം വൈദികരും മറ്റും ലംഘിക്കുകയാണെന്നും ആയതിനാൽ ഓർത്തഡോക്സ് വൈദികനായ തോമസ് പോൾ റമ്പാന് മതിയായ പോലീസ് സംരക്ഷണം നൽകണമെന്നു കാണിച്ച് അഡ്വ. തോമസ് അധികാരം മുഖേന ഫയൽ ചെയ്ത ഹർജിയിലാണ് മൂവാറ്റുപുഴ മുൻസിഫ് ജോസഫ് രാജേഷ് ഉത്തരവായത്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

https://ovsonline.in/latest-news/kothamangalam-church-court-order/

https://ovsonline.in/articles/orthodox-church-kothamangalam/

 

error: Thank you for visiting : www.ovsonline.in