സെന്റ് ഗ്രീഗോറിയോസ് ശാന്തി നിലയം കൗൺസിലിംഗ് സെന്ററിന്റെ കൂദാശ നിർവഹിച്ചു.
പത്തനംതിട്ട: തുമ്പമൺ ഭദ്രാസനത്തിലെ സെന്റ് ഗ്രീഗോറിയോസ് ശാന്തി നിലയം കൗൺസിലിംഗ് സെന്റ്ർ ,സ്നേഹാ പ്രീ മാരിട്രിയൽ കൗൺസിലിംഗ് സെന്റ്ർ എന്നിവ പത്തനംതിട്ടയിലെ മാർ യൗസേബിയോസ് സെന്ററിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ച് ഇടവക മെത്രാപ്പോലിത്താ അഭിവന്ദ്യ കുറിയക്കോസ് മാർ ക്ലിമിസ് മെത്രാപ്പോലിത്ത കൂദാശ ചെയ്യുതു. വന്ദ്യരായ അപ്രം റമ്പച്ചൻ, നാഥനിയേൽറമ്പച്ചൻ, ഭദ്രാസന സെക്രട്ടറി വന്ദ്യ ടൈറ്റസ് ജോർജ് അച്ചൻ തുടങ്ങി ധാരളം വൈദികരേഷ്ടർ കൂദാശയിൽ സഹകർമികത്വം വഹിച്ചു.
പത്തനംതിട്ട സന്തോഷ് ജംഗ്ഷനിൽ പ്രകാശധാരാ സ്കൂൾ കെട്ടിടവും സ്ഥലവും വാങ്ങിയതിന് ശേഷം തുമ്പമൺ ഭദ്രാസന മെത്രാപ്പോലി ത്തായായിരുന്ന, ഭാഗ്യസ്മരണാർഹനായ ഫീലിപ്പോസ് മാർ യൗസേബിയോസ് തിരുമേനിയുടെ അഗ്രഹമായിരുന്നു നഗര മധ്യത്തിൽ ഒരു പാലിയേറ്റീവ് കെയർ സെന്റെർ എന്നത്. പത്തനംതിട്ട മൈലപ്ര റോഡിലെ പ്രകാശധാര സ്കൂളിന് വേണ്ടി വാങ്ങിയ ഒരു ഏക്കർ സ്ഥലത്ത് സ്കൂളിലെ സീനിയർ കുട്ടികൾക്ക് ഹോസ്റ്റലും, അതോടൊപ്പം അതുര സേവനം എന്ന നിലയിൽ പത്തനംതിട്ട യിലും പരിസരത്തും ഉള്ള നിർധനരായ രോഗികൾക്ക് വേണ്ട സാന്ത്വനവും പരിചരണവും. നടത്തുക എന്നതാണ് പാലിയേറ്റിവ് കെയർ സെന്റർ എന്ന ആശയത്തിന് പിന്നിൽ.യൗസേബിയോസ് തിരുമേനി അതിന് വേണ്ടി 75 ലക്ഷം രൂപയോളം വിൽപത്രത്തിൽ എഴുതിയിരുന്നു…ഇടവക മെത്രാപോലിത്ത അഭിവന്ദ്യ ക്ലിമിസ് തിരുമേനിയുടെയും ഭദ്രാസന സെക്രട്ടറി ററ്റൈറ്റ് ജോർജ് അച്ചന്റെ യും പ്രത്യേക താൽപര്യ പ്രകാരം അണ് ഈ സ്ഥലത്ത് യൗസേബിയോസ് തിരുമേനിയുടെ ഓർമ്മ നിലനിർത്തതക്ക പൊലെ ഈ മനോഹരമായ വ്യക്തമായ പ്ലാനോടു കുടിയ 2 കോടി ലധികം രൂപയായ ഈ സെൻർ പണിയുവാൻ സാധിച്ചത് (LL PHILIPOS MAR EUSEBIUS CENTRE)
കഴിഞ്ഞ രണ്ടിലധികം വർഷമായി വന്ദ്യ ഗബ്രിയേൽ ജോസഫ് അച്ചന്റ് നേതൃത്വത്തിൽ സേവനതൽപര്യയായ ഒരു പറ്റം ഡോക്ടസും നേഴ്സസും അടങ്ങിയ Team രോഗികളെ വീടുകളിൽ ചെന്ന് സന്ദർശിച്ച് അവശ്യമായ മരുന്നുകൾ കൊടുത്ത് പരിചരണം നടത്തുന്നു.അതൊടൊപ്പം അവശ്യകാർക്കും പുതിതായി വിവാഹിതരാകാൻ പോകുന്ന യുവതി യുവാക്കന്മാർക്ക് കൗൺസിലിങ്ങും നടത്തി വരുന്നു. കൗൺസിലിങ്ങ് ക്ലാസ്സുകൾ അദ്യകാല മുതലെ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപ ഉള്ള തുമ്പമൺ ഭദ്രാസന വക മാർ പീലക്സിനോസ് സെന്ററിൽ വച്ചയായിന്നു നടത്തിയിരുന്നത്. അവിടെ നിന്നുമാണ് കൗൺസിലിങ്ങ് സെന്റർ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ച് കൂദാശ ചെയ്യതത്.ഭാഗ്യ സ്മരണർഹനായ ഫിലിപ്പോസ് മാർ യൗസേബിയോസ് തിരുമേനിയുടെ ഒരു സ്വപ്ന പദ്ധതിയുടെ കുടി പുർത്തികരണം അണ് ഈ കുദാശയിലുടെ നടന്നത്.ഇതിൻറെ പ്രവർത്തനങ്ങൾക്ക് വന്ദ്യ ഗബ്രിയേൽ ജോസഫ് അച്ചനൊടൊപ്പം മൈലപ്ര സെന്റ് ജോർജ് ഇടവകാംഗങ്ങളായ വന്ദ്യരായ ലൈജു മാത്യു അച്ചൻ, ഗ്രീഗ്രറിഅച്ചൻ. ജീത്തു തോമസ് അച്ചൻ എന്നിവർ നേതൃത്വം നൽകുന്നു.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |