വള്ളമല പള്ളി വലിയ പെരുന്നാളിന് കൊടിയേറി
നിരണം ഭദ്രാസനത്തിൽപ്പെട്ട കുന്നന്താനം വളളമല സെൻറ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളിയുടെ വി. ദൈവമാതാവിൻ്റെ ഓർമ്മപ്പെരുന്നാളിനു ബഹു.വികാരി റവ.ഫാ. C .K കുര്യൻ കൊടിയേറ്റ് നിർവ്വഹിച്ചു.. 25, 26, 27, 28 തീയതികളിൽ മൂന്ന് നോമ്പ് ആചരണവും, 27 ന് വൈകീട്ട് സന്ധ്യാ നമസ്ക്കാരത്തെ തുടർന്ന് റവ.ഫാ.സിജു വർഗീസ് കോശി (വൈദീക സെമിനാരി കോട്ടയം) വചന ശുശ്രുഷ നടത്തപ്പെടുന്നു, 28 ന് വൈകീട്ട് സന്ധ്യാനമസ്ക്കാരത്തെ തുടർന്ന് റവ.ഫാ. ജിനു ചാക്കോ വചന ശുശ്രുഷ നടത്തപ്പെടുന്നു.29 ന് 6 മണിക്ക് സന്ധ്യാനമസ്ക്കാരവും തുടർന്ന് 7.30 മണിക്ക് ചെങ്ങരൂർ ചിറയിൽ നിന്ന് ആരംഭിച്ച് കുന്നന്താനം കവലയിൽ എത്തി പള്ളിയിലേക്ക് ഭക്തി നിർഭരമായ റാസ കോവിട് പ്രോട്ടോകോൾ അനുസരിച്ച്), 30 ന് രാവിലെ വി.അഞ്ചിന്മേൽ കുർബ്ബാന അഭി.ഡോ.യൂഹാനോൻ മാർ ക്രിസ്റ്റോസ്സമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ, 31 ന് വി.കുർബ്ബാന റവ.ഫാ. M.P ജോർജ്ജിൻ്റെ മുഖ്യ കാർമികത്വത്തിൽ തുടർന്ന് സെമിത്തേരിയിൽ ധൂപ പ്രാർത്ഥന, കൊടിയിറക്ക് എന്നിവയോടെ ഈ വർഷത്തെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. വികാരി റവ.ഫാ സി കെ കുര്യൻ, ട്രസ്റ്റി ജോർജ്ജ് വർഗീസ് കൂടത്തിൽ മേപ്രത്ത്, സെക്രട്ടറി ജോബിൻ ജെ.സാബു താഴത്തേ കൂടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ പെരുന്നാൾ കമ്മറ്റി പ്രവർത്തിക്കുന്നു.