OVS - Latest NewsTrue Faith

സത്യവിശ്വാസികൾ അറിയേണ്ടത്: ORTHODOXY -THE LIFE; വിശ്വാസപഠനം – 1

അവർണനീയമായ പ്രകാശത്തെ അഥവാ വെളിച്ചത്തെ ഒരുവൻ ഭാഷകൊണ്ട് വിശദമാക്കുവാൻ ശ്രമിക്കുന്നു എങ്കിൽ അത് പൂർണ്ണമാകുന്നില്ല കാരണം അത് സത്യം അല്ലാത്തതിനാൽ അല്ല, മറിച്ചു വിശദീകരണത്തിൻ്റെ അപര്യാപ്‌തതമൂലമാണ് എന്ന നിസ്സായിലെ വിശുദ്ധ ഗ്രീഗോറിയോസ് പിതാവിൻ്റെ ആശയം ശ്രദ്ധേയമാണ്. “വിശ്വാസം യുക്തിക്കതീതമാണ് യുക്തിരഹിതമല്ല എന്നതിനാൽ വിശ്വാസത്താൽ വിശുദ്ധീകരിക്കപ്പെട്ട യുക്തിയാൽ അത് ഗ്രഹിക്കപ്പെടേണ്ടതാണ്“- (ഗീവർഗീസ് മാർ ഒസ്താത്തിയോസ്).

കാലാകാലങ്ങളിൽ സത്യത്തിനും സത്യസഭയുടെ വിശ്വാസപ്രമാണങ്ങൾക്കും എതിരെയുള്ള വേദവിപരീതങ്ങൾക്കു ഭാഷയുടെ പരിമിതിയിൽ നിന്നുകൊണ്ട് തന്നെ ഉത്തരം നൽകുക എന്നതാണ് ലക്‌ഷ്യം വയ്ക്കുന്നത്. സത്യവിശ്വാസത്തെ അഥവാ ഓർത്തഡോക്സ്‌ വിശ്വാസത്തെ ഇവിടെ അവതരിപ്പിക്കുന്നു.Copyright-ovsonline.in

1). ദൈവം ഉണ്ടോ?
ദൈവം ഉണ്ടോ ഇല്ലയോ എന്നത് തെളിയിക്കുക അല്ല സഭയും ദൈവശാസ്ത്രവും ചെയ്യുന്നത് മറിച്ച് ദൈവത്തെ എങ്ങനെ മനസിലാക്കണം എന്ന് പഠപ്പിക്കുകയാണ് ചെയുന്നത്. (Ref:- Psalm 14).

2). ദൈവത്തെ എങ്ങനെ മനസിലാക്കണം?
a) വിശ്വാസത്തിൽ കൂടി മനസിലാക്കണം (Ref:- Hebrews 11:3 and 6).
b) സൃഷ്ടികളിൽ കൂടി മനസിലാക്കണം (Ref:- Psalm 19:1; Romans 1:20).
c) പുത്രൻ പിതാവിനെ വെളിപ്പെടുത്തുന്നു (Ref:- St.Mathew 3:17; St.John 14:8 -11; St .John 1:18; St. John 12:28 -30).

3). ത്രീയേക ദൈവം അഥവാ വിശുദ്ധ ത്രിത്വം എന്നാൽ എന്ത്?
പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന മൂന്ന് ആളത്വത്തിൽ ഏക സാരാംശമായി സ്ഥിതി ചെയുന്ന സത്യ ഏക ദൈവം. മൂന്ന് ആളത്വം മൂന്ന് ദൈവങ്ങളല്ല മറിച്ച് ഏക ദൈവം മൂന്ന് ആളത്വത്തിൽ സ്ഥിതി ചെയ്യുന്നു.
[3 persons in 1 entity i.e. 1 *1 *1 =1 (e.g:- Sun = Light +Heat +Radiation)].
ചുരുക്കി പറഞ്ഞാൽ ദൈവം ഒരേ സമയം ത്രീയേകനാണെന്നും ആദിമുതൽ അപ്രകാരം തന്നെ സ്ഥിതിചെയ്യുന്നു എന്നുമെന്നുമുള്ള വിശ്വാസമാണ് വിശുദ്ധ ത്രിത്വം എന്ന് പറയുന്നത്.
Note: പിതാവ് പ്രവർത്തിക്കുന്നിടത്തു പുത്രനും പരിശുദ്ധാത്മാവും പ്രവർത്തിക്കുന്നു.
പുത്രൻ പ്രവർത്തിക്കുന്നിടത്തു പിതാവും പരിശുദ്ധാത്മാവും പ്രവർത്തിക്കുന്നു.
പരിശുദ്ധാത്മാവു പ്രവർത്തിക്കുന്നിടത്തു പിതാവും പുത്രനും പ്രവർത്തിക്കുന്നു.

നിത്യതയിൽ പിതാവും പുത്രനും സമന്മാരാണ്. ത്രിത്വത്തെ നിഷേധിക്കുന്ന യഹോവാസാക്ഷികളും മറ്റും യേശുതമ്പുരാൻ്റെ ദിവ്യത്വം അംഗീകരിക്കുന്നില്ല. യേശുതമ്പുരാൻ പിതാവിനോട് പ്രാർത്ഥിക്കുന്നതായും കീഴ്പെടുന്നതായും കാണുന്നത് മനുഷ്യാവതാരത്തിൻ്റെ താഴ്ചയിൽ ആണ് (Philppians 2 :6 -8 ).
References: Genesis 1:1 -3 ( three person in one God reflected here); Genesis 1:26 (Plural form used); St Mat. 3:16,17; St .Luke 1:35; St .John 1: 1 -3; St .John 8:5 8 etc.; Romans 9:5 (Christ, the eternally blessed God); 1 John 5:20 (Christ, true God and Eternal Life); Hebrew 1:8 -10

4). ദൈവം ഇന്ന് നമ്മിൽ പ്രവർത്തിക്കുന്നത് എങ്ങനെയാകുന്നു?
പരിശുദ്ധ സഭയിലൂടെ. പഴയനിയമത്തിൽ യഹോവയായ ദൈവവുമായി ഉടമ്പടി ബന്ധത്തിൽ ഏർപ്പെട്ടിരുന്ന ദൈവജനത്തെ കുറിക്കുന്ന ഒരു പദമാണ് qahal എന്നത്. പുതിയനിയമത്തിൽ ക്രിസ്തു സഭ സ്ഥാപിക്കുകയും പിതാവിൽ നിന്നും പുറപ്പെടുന്ന പരിശുദ്ധറൂഹായിലൂടെ ഇന്ന് സഭ നയിക്കപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം സഭയിലൂടെ ദൈവം പ്രവർത്തിക്കുന്നു.

5). ക്രിസ്തു സഭ സ്ഥാപിച്ചോ?
സ്ഥാപിച്ചു (St.Mathew 16:18). പുതിയനിയമത്തിൻ്റെ കാലത്തെ സഭയുടെ വിത്തുപാകിയതു യേശുക്രിസ്തു ആണ്. പെസഹായുടെ സന്ധ്യയിൽ സെഹിയോൻ മാളികയിൽ വച്ച് സഭക്ക് ബീജോവാപമായി. പുതിയനിയമത്തിനുള്ള ഉടമ്പടി കർത്താവു നിർവഹിച്ചത് അന്നാണ് (Read Hebrew 9 :15 -20). പെന്തികൊസ്തി ദിനത്തിൽ സഭ ശക്‌തിപ്പെട്ടു.Copyright-ovsonline.in

6). പത്രോസിന്മേൽ ആണോ ക്രിസ്തു സഭയെ പണിതത്?
അല്ല. പത്രോസ് ഏറ്റു പറഞ്ഞ വിശ്വാസത്തിന് മേൽ ആണ് സഭ പണിയപ്പെട്ടതു (St. Mat .16:16). വിശുദ്ധ യാക്കോബിൻ്റെ തക്‌സായിൽ “വിശ്വാസമാകുന്ന പാറമേൽ പണിയപ്പെട്ട സഭ” എന്ന പ്രാർത്ഥന ഇവിടെ ശ്രദ്ധേയമാണ്.

7). പത്രോസ് അല്ലെ വിശ്വാസം ഏറ്റു പറഞ്ഞത്. പത്രോസ് എന്ന വാക്കിൻ്റെ അർത്ഥവും പാറ എന്നല്ലേ. അപ്പോൾ പത്രോസിന്മേൽ ആണല്ലോ സഭ പണിയപ്പെട്ടതു?
അല്ല. ആര് വിശ്വാസം ഏറ്റു പറഞ്ഞു എന്നതല്ല പ്രധാനം. എന്തായിരുന്നു ആ വിശ്വാസം എന്നതാണ്; ‘ഞാൻ ആരാകുന്നു‘ എന്ന ക്രിസ്തുതമ്പുരാൻ്റെ ചോദ്യത്തിന് “നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു ആകുന്നു” (St .Mat .16:16 ) എന്ന പത്രോസിൻ്റെ വിശ്വാസത്തിന്മേൽ ആണ് സഭ പണിയപ്പെട്ടതു. അതായതു സഭ പണിയപ്പെട്ടതു ക്രിസ്തുവിന്മേൽ ആണ്. പത്രോസ് എന്ന വാക്കിൻ്റെ അർഥം പാറ എന്നാണ്. എല്ലാ പേരുകൾക്കും അർഥം ഉണ്ട്. ഗ്രീക്കിൽ ‘ഈ പാറ” എന്നത് Feminine gender ആണ്. എന്നാൽ ‘നീ പത്രോസാകുന്നു‘ എന്നതിന് Masculine gender ഉപയോഗിച്ചിരിക്കുന്നു. ഇതിനു ശേഷം കർത്താവ് പത്രോസിനെ സാത്താനെ എന്ന് വിളിക്കുന്നു (St. mat 16:23) ഇതിൻ്റെ അർഥം പത്രോസ് സാത്താൻ എന്നല്ലല്ലോ?.

8). പത്രോസ് പാറ അല്ല എങ്കിൽ ആരാണ് പാറ?
1 cor. 10:4; ”ആ പാറ ക്രിസ്തു ആയിരുന്നു.”
Isaiah 44:8; ”’ഞാനല്ലാതെ…ഒരു പാറയും ഇല്ല
1 Samuel 2:2; ”നമ്മുടെ ദൈവത്തെ പോലെ ഒരു പാറയും ഇല്ല”.
Other references: Psalm 144:1; 86:8; 18:3; 1 Cor 3:15; 1 Peter 2:5; Ephesians 2: 20

9). നീ പത്രോസ് ആകുന്നു. ഈ പാറമേൽ ഞാൻ എൻ്റെ സഭയെ പണിയും എന്നു പറഞ്ഞാൽ പത്രോസിന്മേൽ സഭ പണിതു എന്നല്ലേ?
അല്ല. മുമ്പ് നാം കണ്ടതുപോലെ എറ്റു പറഞ്ഞ വിശ്വാസത്തിന്മേൽ ആണ് സഭ പണിയപ്പെട്ടതു. മൂലഭാഷയിൽ ‘‘നീ പത്രോസ്” എന്നതിന് ‘Petros ‘ എന്നാണ്. എന്നാൽ ‘ഈ പാറമേൽ’ എന്നതിന് Petra എന്നും ആണ്. സഭ പണിയപെട്ടത് ‘Petra’ -യിന്മേലാണ്.’ Petros’ -യിന്മേൽ അല്ല. Petros-ഉം Petra-യും രണ്ടും ഗ്രീക്കിൽ വ്യത്യസ്ത പദങ്ങളാണ്.

Petros and Petra are two separate and distinct words with different meaning and gender;
a) Petros means; a piece of rock, a stone / a movable, insecure shifting or rolling stone.
b) Petra means; the Solid Rock, a cliff, fixed or immovable rock, huge mass, enduring.
Gender ;( Note: In Greek if one noun is in masculine it must have a masculine article and if in feminine, it must have feminine article)
a) Petros is in the masculine Gender. b) Petra is in Feminine.

10). ക്രിസ്തുവിനോടുള്ള നേരിട്ടുള്ള വിശ്വാസത്തിൽ ജീവിച്ചാൽ പോരെ? സഭയിൽ വിശ്വസിക്കണോ?
ക്രിസ്തുവിൽ വിശ്വസിക്കുക എന്ന് പറഞ്ഞാൽ അവൻ സ്ഥാപിച്ച സഭയിലും വിശ്വസിക്കുക എന്നാണർത്ഥം. അവൻ്റെ സർവ കല്പനകളും പ്രമാണിക്കുക. സഭ ക്രിസ്തുവിൻ്റെ ശരീരവും ക്രിസ്തു സഭയുടെ തലയും ആകുന്നു (Colossians 1 :18 ,24; 2:19; Ephesians 1:23; 5:23 ).തലയില്ലാതെ ശരീരത്തിന് പ്രവർത്തിക്കാൻ സാധിക്കാത്തതു പോലെ ശരീരമില്ലാതെ തലക്കും പ്രവർത്തിക്കാൻ സാധിക്കില്ല. ക്രിസ്തുവില്ലാതെ സഭയില്ല, സഭയില്ലാതെ ക്രിസ്തുവുമില്ല. “കർത്താവു രക്ഷിക്കപെടുന്നവരെ സഭയോട് ചേർത്തുകൊണ്ടിരുന്നു” (Acts 2 :47) എന്ന വാക്യം ഇവിടെ ചേർത്ത് മനസിലാക്കാവുന്നതാണ്.

തോമസ് അലക്സ്
www.ovsonline.in

സത്യവിശ്വാസികൾ അറിയേണ്ടത്: ORTHODOXY -THE LIFE; വിശ്വാസപഠനം – Part 2 >>

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

സത്യവിശ്വാസികൾ അറിയേണ്ടത്: ORTHODOXY -THE LIFE; വിശ്വാസപഠനം – 2

Leave a Reply

Your email address will not be published. Required fields are marked *

7 − one =

error: Thank you for visiting : www.ovsonline.in