ആകുലതകൾക്ക് ആശ്വാസംതേടി കൗമാരക്കാരുടെ ചോദ്യങ്ങൾ: കൗണ്‍സിലിംഗ് ക്ലാസ്സ് സമാപിച്ചു
മനാമ: പ്രവാസ ലോകത്ത് തങ്ങള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക സംഘര്‍ഷങ്ങളുടെ നേര്‍ക്കാഴ്ച്ചയായിരുന്നു ചോദ്യങ്ങളെല്ലാം. തനത് ശൈലിയില്‍ കഥകളിലൂടെയും ദ്യശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെയും അനായാസകരമായി കുട്ടികളിലേക്ക് ഇറങ്ങി ചെല്ലുവാനും അവരുടെ ജീവിത വിജയത്തിന് മുന്നേറുവാനുള്ള വഴികള്‍ പങ്കുവെക്കുവാനും ഈ കൗണ്‍സിലിങ്ങ് പ്രോഗ്രാമിന് സാധിച്ചു.
ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ “On Track to Success” എന്ന പേരില്‍ സംഘടിപ്പിച്ച കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് തീയോളജിക്കല്‍ സെമിനാരിയുടെ കൗണ്‍സിലിങ്ങ് വിഭാഗമായ “പ്രത്യാശ” കൗണ്‍സിലിംഗ് സെന്ററിലെ പ്രശസ്ത കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ്, ശ്രീമതി മായ സൂസന് ജേക്കബ് ആണ് നേത്യത്വം നല്‍കിയത്. സെപ്റ്റംബര്‍ 19 ബുധനാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പൊതു സമ്മേളനത്തിന് സെക്രട്ടറി റോയി സ്കറിയ സ്വാഗതം പറയുകയും സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ട്രസ്റ്റി ലെനി പി. മാത്യു, ബിനു വേലിയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും കോടിനേറ്റര്‍ ഷിജു കെ. ഉമ്മന്‍ നന്ദിയും അര്‍പ്പിച്ചു.