സെമിത്തേരി അതിക്രമം : വിഘടിത വൈദീകനുൾപ്പടെ 46 പേർക്കെതിരെ കേസ്
തൃശ്ശൂർ : സഭാ തർക്കം രൂക്ഷമായ ചേലക്കര സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ ശവ സംസ്കാരച്ചടങ്ങിനിടെ ഉടലെടുത്ത സംഘർഷത്തിൽ പോലീസ് കേസ് . സെമിത്തേരിയുടെ മതിൽ ചാടി കിടന്ന യാക്കോബായ വൈദീകൻ ഫാ.മാത്യു ഈരാളിൽ അടക്കം കണ്ടാലറിയുന്ന 46 പേർക്കെതിരെയാണ് കേസ്. കോടതിവിധിപ്രകാരം പള്ളിയില്‍ ആത്മീയ ശുശ്രൂഷകള്‍ നിര്‍വ്വഹിക്കാന്‍ നിരോധനമുള്ള യാക്കോബായ വൈദീകന്‍ പള്ളി വക സെമിത്തേരിയില്‍ പ്രവേശിച്ചതിനെച്ചൊല്ലിയായിരുന്നു തർക്കം. ശവ സംസ്കാരം തടയില്ലെന്ന് ജില്ലാ ഭരണകൂടം നടത്തിയ ചര്‍ച്ചയില്‍ ഓർത്തഡോക്‌സ് സഭ നിലപാടെടുത്തു. അത് അനുസരിച്ച് മൃതദേഹം എത്തിച്ചേര്‍ന്നപ്പോള്‍ ബന്ധുക്കള്‍ അടക്കമുള്ളവര്‍ പ്രവേശിക്കുന്നതിന് തടസ്സം നേരിട്ടില്ല.
കോടതിവിധിപ്രകാരം യാക്കോബായ വികാരിക്ക് പള്ളിയിൽ പ്രവേശിക്കാൻ പാടില്ലെന്നിരിക്കെ മതില്‍ ചാടി ‘കള്ളനെ’ പോലെ സെമിത്തേരിക്കുള്ളില്‍ പ്രവേശിച്ചത് വ്യാപക പ്രതിഷേധത്തിനിടെയാക്കി. ‘കള്ളന്‍’ സെമിത്തേരിക്ക് മുന്നിലൂടെ തിരിച്ചു വരാതെ പുറകെ വഴി മതില്‍ ചാടി പോവുകയും ചെയ്തു. പൊലീസിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ആവിശ്യമായ സേനയെ സ്ഥലത്ത് വിന്യസിച്ചിരുന്നില്ലെന്നത് സ്ഥിതിഗതികള്‍ അതീവ സങ്കീര്‍ണ്ണമാക്കുകയായിരുന്നു. കോടതി വിധിപ്രകാരം ഓർത്തഡോക്സ് സഭയിലെ വികാരി ഫാ.കെ.പി.ഐസക്കിനാണ് പള്ളിയിലും സെമിത്തേരിയിലും കര്‍മ്മങ്ങൾ നടത്താൻ അധികാരം. സംഘർഷം കനത്തതോടെ പൊലീസ് ചെറിയ തോതില്‍ ലാത്തി വീശി.
ചേലക്കര സെന്‍റ് ജോര്‍ജ് ഓർത്തഡോക്‌സ് പളളി സംബന്ധിച്ച മലങ്കര ഓർത്തഡോക്‌സ് സഭയ്ക്ക് അനൂകൂലമായ കോടതി വിധി ഉണ്ടായിട്ടും വിധി നടപ്പിലാക്കാന്‍ മടിച്ചു നില്‍ക്കുന്ന പോലീസ്-റവന്യൂ അധികൃതരുടെ നിലപാടില്‍ ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പ്രതിഷേധിച്ചു. പളളിപൂട്ടി താക്കോല്‍ കൈവശംവെച്ചിരിക്കുന്ന റവന്യൂ അധികൃതര്‍ തികച്ചും ഏകപക്ഷീയമായി ശവസംസ്ക്കാരം നടത്തുന്നതിന് ഓര്‍ത്തഡോക്സ് വികാരിയുടെ അറിവോ അനുവാദമോ കൂടാതെ യാക്കോബായ വിഭാഗകാര്‍ക്ക് ഒത്താശ ചെയ്തു കൊടുത്തത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും എത്രയും വേഗം പളളി തുറന്ന് ആരാധന നടത്തുവാന്‍ നിയമാനുസൃതമായി നിയമിതനായിരിക്കുന്ന ഫാ. കെ. പി. ഐസക്കിനെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓടി വന്നു ഒരു പിടി മണ്ണ് വാരിയിട്ടു – വീഡിയോ പുറത്ത്