ചേലക്കര പള്ളി : സ്റ്റേയ്ക്ക് വിസ്സമ്മതിച്ചു ഹൈക്കോടതി
ചേലക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി കേസിൽ ജില്ലാ കോടതി വിധിക്കെതിരെ അപ്പീലുമായി വിഘടിത വിഭാഗം ഹൈക്കോടതിയെ സമീപിച്ചു.വിധി സ്റ്റേ ചെയ്യണമെന്ന ആവിശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന് വാദിച്ചു.
പള്ളി തുറന്നു തന്നില്ലെന്ന് വിഘടിത വിഭാഗം അഭിപ്രായപ്പെട്ടപ്പോൾ ജില്ലാ കോടതി വിധിയുണ്ട്.വിധിയുള്ളപ്പോൾ തുറന്നു തരിക എന്ത് അടിസ്ഥാനത്തിലാണ് ?- കോടതി വിഘടിത വിഭാഗത്തോട് ആരാഞ്ഞു.കേസിൽ സ്റ്റേ ഇല്ല, ഓർത്തഡോക്സ് സഭയ്ക്ക് പള്ളി തുറന്നു കൊടുക്കണമെന്നും വിധി നടപ്പാക്കേണ്ടതുണ്ടെന്നും കോടതി വാക്കാൽ പറഞ്ഞു.
കോർട്ട് ഫീ സംബന്ധമായ മറു വിഭാഗത്തിന്‍റെ ഹർജിയിൽ കീഴ് ക്കോടതിയിൽ നിന്ന് റിപ്പോർട്ട് തരണമെന്ന് കോടതി നിർദ്ദേശം.റിപ്പോർട്ട് കിട്ടിയതിന് ശേഷം കേസ് തിങ്കളാഴ്ച്ച പരിഗണിക്കും.ജസ്റ്റിസ് എ ഹരിപ്രസാദാണ് കേസ് പരിഗണിയ്ക്കുന്നത്.