യാക്കോബായ വിശ്വാസികളെ ഇരകളാക്കാൻ നേതൃത്വത്തിന്റെ ശ്രമം: ഫാദർ എബ്രാഹാം കാരമ്മേൽ
നിയമലംഘനത്തിലൂടെ യാക്കോബായ വിശ്വാസികളെ നിയമക്കുരുക്കിലേക്ക് തള്ളിവിട്ടു തങ്ങളുടെ ലക്ഷ്യ പ്രാപ്തി സ്വപ്നം കാണുകയാണ് യാക്കോബായ നേതൃത്വം എന്ന് കണ്ടനാട് ഈസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാദർ എബ്രഹാം കാരമ്മേൽ പറഞ്ഞു. കോടതി വിധി ലംഘനത്തിലൂടെ നിയമ നടപടികൾക്ക് വിധേയരാകുന്ന വിശ്വാസികളുടെ കൂട്ടായ്മ സൃഷ്ടിച്ചു മുതലെടുപ്പു നടത്തുന്നതിനുള്ള നീക്കമാണ് നടക്കുന്നത് . പിറവം പള്ളിയിൽ നിന്ന് ഒരു വിഭാഗം ജനങ്ങളെ പറിച്ചു നട്ട് പുതിയ സമൂഹമായി നിൽക്കുവാനും അതിലേക്കു ആളെക്കൂട്ടുവാനും വേണ്ടിയാണു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നയ പരിപാടികൾ ആവിഷ്കരിക്കുന്നത് . വേർതിരിവുകളില്ലാതെ ഒരു വിശ്വാസിയും ദേഹത്തു ഒരു നുള്ള് പൂഴി പോലും വീഴാതെ നീതി നടപ്പാക്കി കിട്ടണം എന്നതാണ് സഭയുടെ നിലപാട്. ഇടവക ജനങ്ങളിൽ വിഭാഗീയത ഉണ്ടാക്കുവാൻ ശ്രമിക്കുന്നത് ദുഷ്ട ലാക്കോടെയാണ് . അത് അനുവദിക്കരുതെന്ന് ഇടവക ജനങ്ങളോട് പ്രസ്താവനയിൽ അദ്ദേഹം ആവശ്യപ്പെട്ടു . സാധാരണക്കാരായ വിശ്വാസികളെ നിയമക്കുരുക്കിൽ ഉൾപ്പെടുത്തി ഭാവി തുലക്കുന്ന യാക്കോബായ നേതൃത്വത്തിന്റെ തന്ത്രപരമായ സമീപനം തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനു മുൻപും പലയിടങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഓർത്തോഡോക്സ് സഭാ നേതൃത്വത്തിന്റെ മുൻപിൽ കണ്ണുനീരുമായി ധാരാളം യാക്കോബായ അമ്മമാർ തങ്ങളുടെ മക്കൾ തെറ്റ് ചെയ്തു എന്നും യാക്കോബായ നേതൃത്വം ഞങ്ങളെ ചതിച്ചതാണെന്നും പറഞ്ഞു വന്നിട്ടുള്ളതും അദ്ദേഹം അനുസ്മരിച്ചു . അതിനാൽ തെറ്റിദ്ധരിപ്പിക്കപ്പെടാതിരിക്